തിരുവല്ല – തിരുവനന്തപുരത്ത് നിന്ന് അങ്കമാലിയിലേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസ്സിലെ യാത്രക്കാരിയായിരുന്ന കോതമംഗലം കോഴിപ്പള്ളി ഇഞ്ചൂർ കൊച്ചുപറമ്പിൽ വാസന്തി നന്ദനൻ (68) ആണ് തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിലെ ശുചി മുറിയിൽ കുഴഞ്ഞ് വീണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 3 മണിയോടെ ബസ് തിരുവല്ലയിലെത്തിയപ്പോൾ വാസന്തി കണ്ടക്ടറോട് പറഞ്ഞ ശേഷമാണ് ശുചി മുറിയിലെക്ക് പോയത്. എന്നാൽ കാൽ മണിക്കൂർ പിന്നിട്ടിട്ടും യാത്രക്കാരി മടങ്ങി വരാതിരുന്നതോടെ ജീവനക്കാർ അന്വേഷിച്ച് ചെല്ലുകയായിരുന്നു. ശുചീകരണം ചെയ്യുന്ന സ്ത്രീ തൊഴിലാളികളാണ് കതക് തുറന്ന് വാസന്തിയെ പുറത്തെത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരിച്ചിരുന്നു. ഉടൻ ആംബുലൻസ് എത്തിച്ച് തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. തിരുവനന്തപുരത്തുള്ള മാതാവിൻറെ വീട്ടിൽ പോയി മടങ്ങും വഴി ആയിരുന്നു സംഭവം. തിരുവല്ല പൊലീസ് എത്തി നടപടികൾക്ക് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.


