അടൂര്‍ നഗരസഭയിലുള്‍പ്പെട്ട ഇരുപത്തി ഏഴാം വാര്‍ഡിലെ പ്ലാവിളത്തറ- ഇവി കനാല്‍ റോഡ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നാടിന് സമര്‍പ്പിച്ചു. എംഎല്‍എ ആസ്തി വികസന ഫണ്ട് 10 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു പുനര്‍നിര്‍മാണം. വാര്‍ഡ് കൗണ്‍സിലര്‍ കെ. മഹേഷ് കുമാര്‍ അധ്യക്ഷനായിരുന്നു.
മുന്‍ കൗണ്‍സിലര്‍ ഗീതാ തങ്കപ്പന്‍, ചന്ദ്രശേഖരക്കുറുപ്പ്, സുരേഷ് ബാബു, ആര്‍. തങ്കപ്പന്‍, ജോര്‍ജ് മുരിക്കന്‍, സാം പി തോമസ്, ജോസ് ഫ്രാന്‍സിസ്, ബേബി മറ്റത്തില്‍, ധര്‍മ്മന്‍ കുഴിവേലില്‍, ലജിത തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.


