ജാഗ്രത പാലിക്കണം

Kerala Pathanamthitta
Print Friendly, PDF & Email

ജാഗ്രത പാലിക്കണം
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ ഉടമസ്ഥതയിൽ പത്തനംതിട്ട 110 കെ വി സബ് സ്റ്റേഷൻ മുതൽ അടൂർ 66 കെ വി സബ്സ്റ്റേഷൻ വരെ നിലവിലുണ്ടായിരുന്ന 66 കെ വി ലൈൻ ട്രാൻസ്ഗ്രിഡ് 2.0 ശബരി ലൈൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി 220/110 കെ വി മൾട്ടി വോൾട്ടേജ് മൾട്ടി സർക്യൂട്ട് ലൈനായി നവീകരിച്ചു വൈദ്യുതി പ്രവഹിപ്പിക്കുന്നതിനു സജ്ജമാക്കി. ഇതിലൂടെ അടൂർ,ഏനാത്ത് സബ് സ്റ്റേഷനുകൾ 110 കെവി വോൾട്ടേജ് നിലവാരത്തിൽ ശേഷി വർധിപ്പിക്കും. ഈ സാഹചര്യത്തിൽ ലൈനുകളുമായോ ടവറുകളുമായോ സമ്പർക്കം പുലർത്തുന്നത് അത്യന്തം അപകടകരവും നിയമവിരുദ്ധവുമായതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *