മാവേലിക്കര: മാവേലിക്കര – തിരുവല്ല റോഡിൽ പ്രായിക്കര ക്ഷേത്രത്തിനു സമീപം കെഎസ്ആർടിസി ബസിനും സ്വകാര്യ ബസിനും ഇടയിൽപെട്ട് ബൈക്ക് യാത്രികൻ മരിച്ചു. കറ്റാനം സ്വദേശി റോബിൻ കോശി വർഗീസ് (40) ആണ് അപകടത്തിൽ മരിച്ചത്.
ഇന്ന് 25/10/25 രാവിലെയായിരുന്നു അപകടം. മാവേലിക്കര – തിരുവല്ല റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന റോബിൻ സഞ്ചരിച്ച ബൈക്ക്, കെഎസ്ആർടിസി ബസിനും എതിർദിശയിൽ വന്ന സ്വകാര്യ ബസിനും ഇടയിൽപെടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റോബിൻ കോശി വർഗീസിനെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

