സീതത്തോട് – നിലയ്ക്കൽ കുടിവെള്ളപദ്ധതി ഉദ്ഘാടനം ഒക്ടോബർ 27 ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – മണ്ഡലമകര വിളക്ക് തീർഥാടന കാലത്തും മാസപൂജ സമയത്തും ശബരിമലയിലും പരിസരത്തും ശുദ്ധജലവിതരണം ഉറപ്പാക്കുന്ന സീതത്തോട്- നിലയ്ക്കൽ കുടിവെള്ള പദ്ധതി പ്രവർത്തന സജ്ജമായി. പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ഒക്ടോബർ 27 (തിങ്കൾ) രാവിലെ 11 ന് നിലയ്ക്കൽ ദേവസ്വം ബോർഡ് നടപ്പന്തലിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. റാന്നി എം.എൽ.എ അഡ്വ. പ്രമോദ് നാരായൺ അധ്യക്ഷനാകും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എംപി, കെ യു ജനീഷ് കുമാർ എംഎൽഎ എന്നിവർ പങ്കെടുക്കും. പദ്ധതിയിലൂടെ ശബരിമലയിലേയ്ക്ക് ടാങ്കർ ലോറി മുഖേനെയുള്ള കുടിവെള്ള വിതരണം പൂർണമായും ഒഴിവാക്കാനാകും.

ശബരിമല നിലയ്ക്കൽ ബേസ് ക്യാമ്പിനും സീതത്തോട് ഗ്രാമപഞ്ചായത്തിനും പെരുനാട് ഗ്രാമപഞ്ചായത്തിലെ പ്ലാപ്പള്ളി, ളാഹ പ്രദേശങ്ങൾക്കും ആവശ്യമായ കുടിവെള്ളം ഉറപ്പാക്കുന്ന പദ്ധതിയാണ്. 84.38 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. പൂർത്തിയാക്കിയിരിക്കുന്നത്. 13 ദശലക്ഷം ലിറ്റർ പ്രതിദിനശേഷിയുള്ളആധുനികജലശുദ്ധീകരണശാല, ഒൻപതുമീറ്റർ വ്യാസമുള്ളകിണർ, 20 ലക്ഷംലിറ്റർ ശേഷിയുള്ള ഉന്നതതല ജലസംഭരണികൾ, 22.5 കിലോമീറ്റർ നീളമുള്ള പമ്പിങ് ലൈൻ എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *