മൃതശരീരത്തിൽ നിന്നും ഊരിവച്ച സ്വർണ്ണം അടിച്ചു മാറ്റിയതായി പരാതി..

Kerala Kollam

പുനലൂർ – താലൂക്ക് ആശുപത്രിയിൽ, കഴിഞ്ഞ മാസം ഭർത്താവ് കൊലപ്പെടുത്തിയ പുനലൂർ കലയനാട് സ്വദേശിയും ഡി.എം.കെ ജില്ലാ ഭാരവാഹിയുമായിരുന്ന ശാലിനിയുടെ മൃതശരീരത്തിലെ 20 ഗ്രാം സ്വർണ്ണമാണ് നഷ്ട്ടപ്പെട്ടത്. 2.5 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണ്ണം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇത് നഷ്ടപ്പെട്ടതായി കാട്ടി ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആണ് പുനലൂർ പൊലീസിൽ പരാതി നൽകിയത്.

രണ്ട് കൊലുസ് , ഒരു ജോഡി കമ്മൽ, രണ്ട് മോതിരം, ഒരു വള എന്നിവയാണ് നഷ്ടപ്പെട്ടതായി പൊലീസിൻ്റെ എഫ്.ഐ. . ആർ പറയുന്നു. ഈ മാസം 8 നും 11 നും ഇടയിലാണ് മോഷണം നടന്നതെന്ന് കാട്ടി ആശുപത്രിയിലെ നഴ്സിംഗ് ജീവനക്കാരി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു.

മരണം സ്ഥിരീകരിച്ചതോടെ ആഭരണങ്ങൾ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരി ഊരി ഇൻജക്ഷൻ റൂമിലെ അലമാരിയിൽ സൂക്ഷിച്ചിരിക്കയായിരുന്നു. മരണത്തിൻ്റെ ആഘാതത്തിൽ ബന്ധുക്കൾ സ്വർണ്ണം വാങ്ങാനെത്തിയിരുന്നില്ല. രണ്ടാഴ്ച മുൻപ് ബന്ധുക്കൾ ആശുപത്രിയിലെത്തിയെങ്കിലും ആ വിഭാഗത്തിലെ ജീവനക്കാരില്ലെന്ന് പറഞ്ഞതോടെ മടങ്ങിപ്പോയി. ആശുപത്രിയിൽ നിന്നും അറിയിച്ചതനുസരിച്ച് രണ്ട് ദിവസം മുമ്പ് ശാലിനിയുടെ മാതാവ് ലീല എത്തിയപ്പോഴാണ് സ്വർണ്ണം കളവ് പോയ വിവരം അവരോട് പറയുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *