പെരുനാട് ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു

Pathanamthitta

റാന്നി – പെരുനാട് ഗ്രാമപഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം മഠത്തുംമൂഴി ശബരിമല ഇടത്താവളത്തിൽ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ അധ്യക്ഷനായി. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി മുഖ്യപ്രഭാഷണം നടത്തി.

റിസോഴ്സ് പേഴ്സൺ ഡി ശിവദാസ് വികസന സദസിന്റെ ലക്ഷ്യം വിശദീകരിച്ചു. പഞ്ചായത്തിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ വികസന നേട്ടം സെക്രട്ടറി ഇൻ ചാർജ് ജെ.കൃഷ്ണകുമാർ അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടെയും വികസന-ക്ഷേമ പ്രവർത്തനം ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വരൂപിക്കാനുമാണ് വികസന സദസ്സ് സംഘടിപ്പിച്ചത്.

വിവിധ മേഖലകളിലെ സംസ്ഥാന സർക്കാരിന്റെ നേട്ടം സംബന്ധിച്ച് വീഡിയോ പ്രദർശിപ്പിച്ചു. പഞ്ചായത്തിന്റെ വികസന പ്രവർത്തനത്തിന് ഭൂമി വിട്ടു നൽകിയവർ, മികച്ച പ്രവർത്തനം നടത്തിയ ഹരിത കർമസേന -കുടുംബശ്രീ അംഗങ്ങൾ എന്നിവരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ശ്രീകല, സ്ഥിരം സമിതി അധ്യക്ഷരായ സി എസ് സുകുമാരൻ, എം എസ് ശ്യാം ലാൽ, ജനപ്രതിനിധികൾ, ഹരിത കർമ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *