മനാമ: തുമ്പക്കുടം എന്ന പേരിൽ തുമ്പോണുകാരുടെ ബഹ്റൈൻ സൗദിയ ചാപ്റ്ററിന്റെ അഭിമുഖ്യത്തിൽ ടെറസ്സ് ഗാർഡനിൽവച്ച് ഓണാഘോഷവും കുടുംബസംഗമവും വിപുലമായി ആഘോഷിച്ചു. പൂജാ നൃത്തത്തോടെ ആരംഭിച്ച പരിപാടിയിൽ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ ഭദ്രദീപം തെളിയിച്ചു. കലാഭവൻ ബിനു ഒരുക്കിയ ഗാനമേളയും മജീഷ്യൻ ബിനു കോന്നിയുടെ മാജിക്ക്ഷോയും വിവിധ കലാപരിപാടികളും അരങ്ങേറി.
പ്രശസ്ത സിനി ആർട്ടിസ്റ്റ് തങ്കച്ചൻ വിതുര മുഖ്യാഥിതി ആയിരുന്നു. ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ രാജു കല്ലുപുറത്തെ അസോസിയേഷൻ ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് ജോജി കോമാട്ടേത്ത് അദ്ധ്യക്ഷത വഹിച്ചു. വർഗീസ് മോടിയിൽ, ഓമനാ ജോയി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കൺവീനറായി പ്രവർത്തിച്ച മോൻസി ബാബുവും, ഡെന്നിയും നന്ദി പ്രകാശിപ്പിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

