ആറന്മുള ദേവസ്വം സ്‌ട്രോംഗ് റൂമിൽ ജസ്റ്റിസ് കെ റ്റി ശങ്കരൻ്റെ നേതൃത്വത്തിൽ നടക്കുന്ന പരിശോധന തുടരും : ഇന്നത്തെ പരിശോധന അവസാനിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

ആറന്മുള – ദേവസ്വം സ്ട്രോങ്ങ് റൂമിൽ ഇന്ന് രാവിലെ 10 മണിയോടെ ജസ്റ്റിസ് കെ റ്റി ശങ്കരൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പരിശോധന വൈകുന്നേരം 5.30 ഓടെ അവസാനിച്ചു. ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണ്ണ പാളികൾ അപഹരിക്കപ്പെട്ടാതായുള്ള ആരോപണങ്ങൾ ഉയർന്നതോടെയാണ്,.. റിട്ട. ജസ്റ്റിസ് കെ ടി ശങ്കരനെ, ഹൈക്കോടതി അമിക്കസ്ക്യൂറിയായി നിയോഗിച്ചത്. ഈ മാസം 11 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ, ജസ്റ്റിസ് കെ ടി ശങ്കരൻ ശബരിമല സന്നിധാനത്തെ ദേവസ്വം ബോർഡിൻ്റെ താത്ക്കാലക സ്ട്രോങ് റൂമിൽ, പരിശോധന നടത്തിയിരുന്നു. രജിസ്റ്ററും മഹസറും സ്റ്റോക്കും ഒത്തുനോക്കി പട്ടിക തിരിച്ച്, ദേവസ്വത്തിൻ്റെയും, ഹൈക്കോടതിയുടെയും സ്മിത്തിൻ്റെ സഹായത്തോടെ, സ്വർണ്ണം വെള്ളി ചെമ്പ് സാമഗ്രികളുടെയും, പൂജാപാത്രങ്ങളുടേയും തൂക്കം കണക്കാക്കി, പട്ടിക തയ്യാറാക്കുന്ന ജോലികളാണ് അന്ന് നടന്നത്. പിന്നീട് ജസ്റ്റിസ് കെ ടി ശങ്കരന് പനി പിടിപെട്ടതിനാൽ പരിശോധന പൂർത്തിയാക്കാതെ അദ്ദേഹം മലയിറങ്ങി. തുടർന്ന് തുലാമാസ പൂജകൾ പൂർത്തിയാക്കി നട അടച്ചതോടെ,. കഴിഞ്ഞ രണ്ട് ദിവസങ്ങൾ കൊണ്ട്, സന്നിധാനത്തെ സ്ട്രോങ് റൂമിലെ പരിശോധന പൂർത്തിയാക്കിയ ശേഷമാണ്, ആറൻമ്മുള ഗ്രൂപ്പിലെ പ്രധാന ക്ഷേത്രങ്ങളിലെയെല്ലാം അമൂല്ല്യങ്ങളായ തിരുവാഭരണങ്ങളും, വിലയേറിയ പൂജാ പാത്രങ്ങളുമടക്കം സൂക്ഷിക്കുന്ന, ദേവസ്വം ബോർഡിൻ്റെ ആറന്മുളയിലെ സ്ട്രോങ് റൂമിൽ ഇന്ന് പരിശോധന ആരംഭിച്ചത്.

ജസ്റ്റിസ് കെ ടി ശങ്കരനൊപ്പം ശബരിമല സ്പെഷ്യൽ കമ്മീഷണർ ജസ്റ്റിസ് ജയകൃഷ്ണൻ, തിരുവാഭരണം കമ്മീഷണർ ആർ റജിലാൽ , വിജിലൻസ് എസ് പി, പി ഡി സുനിൽകുമാർ, ലോക്കൽ ഫണ്ട് ഡെപ്പൂട്ടി ഡയറക്ടർ രമ എന്നിവരും , ദേവസ്വം ബോർഡിൻ്റെ സ്മിത്ത്, ഹൈക്കോടതി നിയോഗിച്ച സ്മിത്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. ദേവസ്വം ബോർഡിൻ്റെ ഉദ്യോഗസ്ഥരും സഹായത്തിനായി ഉണ്ട്. രാവിലെ 10 ന് ആരംഭിച്ച പരിശോധന ഉച്ചക്ക് 1.15 ന് ഉച്ചഭക്ഷണത്തിനായി നിർത്തിവച്ചു. പരിശോധനക്കായെത്തിയ ഉദ്യോഗസ്ഥർക്കായി ആറൻമുളയിലെ ദേവസ്വം ഉദ്യോഗസ്ഥർ ഭക്ഷണം തയ്യാറാക്കിയിരുന്നെങ്കിലും, ജസ്റ്റിസ് കെ ടി ശങ്കരനും സംഘവും പുറത്തുപോയാണ് ഭക്ഷണം കഴിച്ചത്. തുടർന്ന് രണ്ട് മണിയോടെ ആരംഭിച്ച പരിശോധന, വൈകുന്നേരം 5.30 വരെ തുടർന്നു.

രജിസ്റ്ററും മഹസ്സറും ഒത്ത് നോക്കുന്ന ജോലികളും, ശബരിമലയിൽ നിന്ന് ആറന്മുളയിലെ സ്ട്രോങ് റൂമിൽ കൊണ്ടുവന്ന് സൂക്ഷിച്ചിരിക്കുന്നതായി രേഖപ്പെടുത്തിയ, സ്വർണ്ണം, വെള്ളി, ചെമ്പ് നാണയങ്ങളും, വിലയേറിയ വഴിപാട് സാമഗ്രികളും ഇവിടെ ഉണ്ടോ,. എന്നും മറ്റുമുള്ള പരിശോധനകളാണ് പ്രധാനമായും ഇന്ന് നടന്നത് എന്നാണ് ലഭിക്കുന്ന വിവരം. ആറന്മുളയിലെ സ്ട്രാങ് റൂമിൽ സൂക്ഷിച്ചിരിക്കുന്നതായി, ശബരിമലയിലെ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള വഴിപാട് സാധനങ്ങൾ ഇവിടെ ഉണ്ടോ, അവിടത്തെ രജിസ്റ്ററിലും, ആറന്മുളയിലെ രജിസ്റ്ററിലും രേഖപ്പെടുത്തിയിരിക്കുന്ന തൂക്കം ഒന്നു തന്നെയാണോ തുടങ്ങിയ വിവരങ്ങൾ തരം തിരിച്ച് പ്രത്യേകം പട്ടിക തയ്യാറാക്കും. പിന്നീട് ആറന്മുള ഗ്രൂപ്പിലെ മറ്റ് ക്ഷേത്രങ്ങളിൽ ലഭിച്ച വിലയേറിയ തിരുവാഭരണങ്ങളുടെയും, പൂജാ സാമഗ്രികളുടെയും ലിസ്റ്റ് എടുത്ത് രജിസ്റ്റർ, മഹസർ എന്നിവയുമായി ഒത്തു നോക്കി തരംതിരിച്ച് പട്ടിക തയ്യാറാക്കും. വരുന്ന ഏതാനും ദിവസങ്ങൾ തുടർച്ചയായി പരിശോധന നടത്തി വിശദമായ റിപ്പോർട്ട് കാലതാമസം വരുത്താതെ ഹൈക്കോടതിയിൽ സമർപ്പിക്കാനാണ് ജസ്റ്റിസ് കെ ടി ശങ്കരൻ ലക്ഷ്യമിടുന്നത്.

അയിരൂർ സ്വദേശിയായ ഒരു ഭക്തൻ ആറന്മുള ഭഗവാന് സമർപ്പിച്ച 58 പവൻ സ്വർണ്ണം കാണാതായതായി ആരോപണമുയർന്നിരുന്നു. ഇപ്പോൾ നടക്കുന്ന പരിശോധനയിലൂടെ ഈ ആരോപണത്തിലെ വസ്തുതയും വ്യക്തമാവും.

Leave a Reply

Your email address will not be published. Required fields are marked *