പൊതുസമൂഹത്തിൻ്റെ ഈ ആന്ത്യാഭിവാദനത്തിൽ നിന്നുമാണ് കോൺഗ്രസ് പാർട്ടി തുടങ്ങേണ്ടത്.

Kerala Pathanamthitta
Print Friendly, PDF & Email

ബഹു.കോൺഗ്രസ് നേതാക്കളെ,
ഒരു പൊതുപ്രവർത്തകന് ലഭിക്കേണ്ട ഉചിതമായ ആദരവ് നൽകിയാണ് ശ്രീ. എം. ജി കണ്ണന് നാട്‌ വിട നൽകിയത്. മാധ്യമങ്ങളും പൊതുസമൂഹവും രാഷ്ട്രീയ ത്തിന് അതീതമായി ഇടപെട്ടു. രാത്രി 8.30 ഓടെ ചിതയിലേക്ക് എടുക്കുമ്പോൾ ഒരു പുരുഷായുസ് കോൺഗ്രസിനായി ഉഴിഞ്ഞു വച്ച് കുടുംബനാഥൻ്റെ കടമ നിറവേറ്റാനാവാതെ കണ്ണൻ യാത്രയായി. എന്നു പറയുന്നതാണ് ശരി.  ആദരാഞ്ജലികൾ.🌹

പൊതുസമൂഹത്തിൻ്റെ ഈ ആന്ത്യാഭിവാദനത്തിൽ നിന്നുമാണ് കോൺഗ്രസ് പാർട്ടി തുടങ്ങേണ്ടത്.

ശ്രീ കെ സി വേണുഗോപാൽ മുതൽ KSU വിൻ്റെ വാർഡ് നേതാവ് വരെ FB യിലും വാട്സാപ്പിലും Insta യിലും Twitter ലും ഇട്ട പോസ്റ്റ്കളിലും KPCC യുടെ 5 ലക്ഷം രൂപയിലും മാത്രമായി ശ്രീമാൻ എം ജി കണ്ണനോടുള്ള പ്രതിബദ്ധത കോൺഗ്രസ് അവസാനിപ്പിക്കരുത്.

CPMൻ്റെ തിരുവല്ല പെരിങ്ങരയിലെ LC യുടെ സെക്രട്ടറിയായിരുന്ന സ. പി ബി സന്ദീപ് കുമാറിനെ RSS അരും കൊല ചെയ്തപ്പോൾ പാർട്ടി ആ കുടുംബത്തെ ചേർത്തു നിർത്തിയ അനുഭവമാണ് ഇത്തരുണത്തിൽ ഓർമ്മവരുന്നത്.

അന്നത്തെ പാർട്ടി DC യോഗം സ. സന്ദീപിൻ്റെ കുടുംബത്തെ സഹായിക്കാൻ ആഹ്വാനം നൽകിയപ്പോൾ ജില്ലയിലെ CPM ൻ്റെ എല്ലാ ഘടകങ്ങളും ഒരുപോലെ രംഗത്തെത്തി.

സന്ദീപിൻ്റെ ഭാര്യ , കുട്ടികൾ, മാതാപിതാ ക്കൾ എന്നിവരുടെ പേരിൽ 95 ലക്ഷം രൂപയാണ് പാർട്ടി FD ഇട്ട് നൽകിയത്, 50 ലക്ഷത്തോളം രൂപ ചിലവഴിച്ച് വൃത്തിയുള്ള ഒരു വീട് സന്ദീപിൻ്റെ കുടുംബത്തിനായി വച്ചു നൽകി, സന്ദീപിൻ്റെ വിധവക്ക് ഒരു സ്ഥിര ജോലി നൽകി, 50 ലക്ഷം രൂപ ചിലവഴിച്ചു നിർമിക്കുന്ന സ.സന്ദീപ് സ്മാരകത്തിൻ്റെ നിർമ്മാണം അന്തിമഘട്ടത്തിലെത്തി യിരിക്കുന്നു.

കോൺഗ്രസ് പാർട്ടിക്കായി ശ്രീ എ എം ജി കണ്ണൻ ചെയ്ത പ്രവർത്തനങ്ങളും ജീവിതാവസ്ഥയും ഓരോ നേതാക്കളും വാ തോരാതെ പറഞ്ഞിട്ട് KPCC അനുവദിച്ച 5 ലക്ഷത്തിൽ അല്ല ശ്രീ എ എം ജി കണ്ണൻ്റെ കുടുംബത്തോട് കോൺഗ്രസ് പ്രതിബദ്ധത കാട്ടേണ്ടത്.

ശ്രീമാൻ കണ്ണൻ്റെ മരണാനന്തര ചടങ്ങിൽ പോലും ചിലർ ഗ്രൂപ്പു രാഷ്ട്രീയം നടപ്പാക്കി എന്നു ചില കോൺഗ്രസ് നേതാക്കൾ തന്നെ വിമർശനം ഉന്നയിച്ചു കഴിഞ്ഞ സാഹചര്യത്തിൽ KPCC, DCC എന്നിവയിൽ നിന്നും ജനം പ്രതീക്ഷിക്കുന്ന ചിലതുണ്ട് അതിനായി ജനങ്ങൾ കാത്തിരിക്കുന്നു എന്നു മനസിലാക്കുക.

അഡ്വ എസ് മനോജ്
സെക്രട്ടറി,സിപിഐഎം അടൂർ ഏരിയ കമ്മിറ്റി

Leave a Reply

Your email address will not be published. Required fields are marked *