ജവഹർ ബാൽ മഞ്ച് ; ചാച്ചാജി നാഷണൽ ഗോൾഡ് പെയിൻ്റിംഗ് കോമ്പറ്റീഷൻ നടത്തുന്നു.

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജവഹർ ബാൽ മഞ്ച് സംഘടിപ്പിക്കുന്ന ചാച്ചാജി നാഷണൽ ഗോൾഡ് പെയിൻ്റിംഗ് കോമ്പറ്റീഷൻ ജില്ലാ തല മത്സരം നവംബർ 1 ശനിയാഴ്ച രാവിലെ 9.30 മുതൽ 11 വരെ പത്തനംതിട്ട രാജീവ് ഭവനിൽ വെച്ച് നടക്കും. 7 വയസ്സ് മുതൽ 10 വരെയുള്ള ലിറ്റിൽ ആർട്ടിസ്റ്റ് വിഭാഗത്തിൻ്റെ വിഷയം“ഇന്ത്യൻ ഉത്സവങ്ങളുടെ നിറങ്ങളും”,11 വയസ്സ് മുതൽ 14 വരെയുള്ള ജൂനിയർ പെയിൻ്റേഴ്സ് വിഭാഗത്തിൻ്റെ വിഷയം “എൻ്റെ സ്വപ്നലോകവും” , 15 വയസ്സ് മുതൽ 18 വരെയുള്ള ടീൻ ക്രിയേറ്റേഴ്സ് വിഭാഗത്തിൻ്റെ വിഷയം “ഇന്ത്യയെക്കുറിച്ചുള്ള എൻ്റെ കാഴ്ചപ്പാടും” ആയിരിക്കും.

എൽ.കെ. ജി., യു.കെ.ജി.,1, 2 ക്ലാസ്സിലെ കിൻ്റർഗാർഡൻ വിഭാഗം കുട്ടികൾക്ക് കളറിംഗ് മത്സരം ആയിരിക്കും.
പെയിൻ്റിംഗ് സാമികൾ മത്സരാർത്ഥികൾ കൊണ്ടുവരണം. ഡ്രോയിംഗ് പേപ്പർ സംഘാടകർ നൽകും.മത്സരസമയം 1 മണിക്കൂർ 30 മിനിട്ട് ആയിരിക്കും. ഓരോ വിഭാഗത്തിലും ഒന്നും,രണ്ടും,മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് സർട്ടിഫിക്കറ്റും,ഡ്രോഫിയും,കാഷ് അവാർഡും നൽകും.എല്ലാവർക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകും.ജനിച്ച വർഷം വെച്ച് വയസ്സ് കണക്കാക്കും. ആധാർകാർഡ് കൊണ്ടുവരണം.വാട്ടർ കളർ,അക്രിലിക്,ക്രയോൺസ്,കളർ പെൻസിൽ എന്നിവ ഉപയോഗിച്ച് മാത്രമേ പെയിൻ്റിംഗ് നടത്താവു.

ജില്ലയിലെ വിജയികൾക്ക് സംസ്ഥാനത്തിലും;സംസ്ഥാനത്തിലെ വിജയികൾക്ക് ചാച്ചാജി ദേശീയ ഗോൾഡ് മെഡൽ മത്സരത്തിൽ പങ്കെടുക്കാം.

താല്പര്യമുള്ളവർ .
90486 85287,94952 59055 ,94950 85864, 90486 85287 എന്നീ നമ്പറുകളിൽ പേരുകൾ രജിസ്റ്റർ ചെയ്യണം എന്ന് ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ കെ.ജി.റെജി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *