പത്തനംതിട്ട – ‘ജലമാണ് ജീവൻ’ കാമ്പയിൻ രണ്ടാംഘട്ട പ്രവർത്തനോദ്ഘാടനം കൊറ്റനാട് എസ്.വി.എച്ച്.എസ്.എസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപി നിർവഹിച്ചു. ഹരിതകേരളം മിഷൻ, ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ് എന്നിവ സംയുക്തമായാണ് കാമ്പയിൻ നടത്തുന്നത്. കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ 100 വീടുകളിലെ കിണറുകളിലെ ജലം ഹരിതകേരളം മിഷന്റെ ലാബുകളിൽ വിദ്യാർഥികളായ അഞ്ജന രാജേഷ്, വൈഗ സുമോദ് എന്നിവർ പരിശോധന നടത്തി. മാതൃകാപരമായ പ്രവർത്തനത്തിന് വിദ്യാർഥികൾക്ക് ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ജി അനിൽകുമാർ അഭിനന്ദന പത്രം നൽകി. കുട്ടികൾ തയാറാക്കിയ പ്രൊജക്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനു കൈമാറി.
ജില്ലയിൽ 21 ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ലാബുകൾ പ്രവർത്തിക്കുന്നത്. ഇതുവരെ 5245 സാമ്പിളുകൾ പരിശോധന നടത്തി.


