പന്തളം – വിൽപ്പനയ്ക്ക് എത്തിച്ച ബ്രൗൺഷുഗറും കഞ്ചാവുമായി അതിഥി തൊഴിലാളിയെ പോലീസ് പിടികൂടി. തൊഴിലാളി ക്യാമ്പുകളിലും മറ്റും ലഹരി വില്പന വ്യാപകമാകുന്നതായുള്ള വിവരത്തെ തുടർന്ന് പോലീസ് നടത്തിയ നീക്കത്തിലൂടെയാണ് മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ വെസ്റ്റ് ബംഗാൾ മാൾഡ സ്വദേശിയായ നൂർ ആല(25)ത്തെ 2.66 ഗ്രാം ബ്രൗൺഷുഗറും 3.5 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. എസ്.എച്ച്.ഓ ടി.ഡി. പ്രജീഷ്, എസ്.ഐമാരായ അനീഷ് എബ്രഹാം, വിനോദ് കുമാർ പോലീസ് ഉദ്യോഗസ്ഥരായ എസ്. അൻവർഷ, അമൽ ഹനീഫ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

