പത്തനംതിട്ട : സി.പി.ഐ (എം) മുൻ സംസ്ഥാന സെക്രട്ടറി സി.എച്ച് കണാരൻ്റെ അൻപത്തിമൂന്നാം വാർഷിക അനുസ്മരണത്തിൻ്റെ ഭാഗമായി അനുസ്മരണ സമ്മേളനം നടന്നു, പതാക ഉയർത്തൽ , പുഷ്പാർച്ചന എന്നിവയോടെ സി.പി.ഐ ( എം ) നേതൃത്വത്തിൽ ആചരിച്ചു .
സി.പി.ഐ (എം) ജില്ല സെക്രട്ടറിയേറ്റ് അംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്രാഞ്ച് സെക്രട്ടറി സലിം പി ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജി. രാജേഷ് , ബാബു ജോർജ്ജ് , ആർ. അജിത്കുമാർ , ഇ.കെ. ഉദയകുമാർ , അനു ഫിലിപ്പ് , അഭിരാജ് കൈതയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

അടിക്കുറിപ്പ് :
സി.പി.ഐ (എം) മുൻ സംസ്ഥാന സെക്രട്ടറി സി.എച്ച് കണാരൻ്റെ അൻപത്തിമൂന്നാം വാർഷിക അനുസ്മരണ സമ്മേളനം ജില്ലാ കമ്മറ്റി ഓഫീസ് അങ്കണത്തിൽ സി.പി.ഐ (എം) ജില്ല സെക്രട്ടറിയേറ്റ് അംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

