കലഞ്ഞൂർ : വഴിവിട്ട പിൻവാതിൽ നിയമനങ്ങളിലൂടെ അഭ്യസ്ഥവിദ്യരായ ആയിരക്കണക്കിന് യുവതയുടെ ജോലി എന്ന സ്വപ്നം തല്ലിക്കെടുത്തിയ ഇടതുഭരണം സംസ്ഥാനത്ത് നിന്നും തുടച്ച് നീക്കണമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി റിങ്കു ചെറിയാൻ പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി പ്രൊഫ സതീഷ് കൊച്ചുപറമ്പിലിൻ്റ കലഞ്ഞൂർ പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനം കലഞ്ഞൂർ ജംഗ്ഷനിൽ കെ പി സി സി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഉന്നത വിദ്യഭ്യാസം പൂർത്തീകരിച്ചാലും ജോലി ലഭിക്കില്ലന്ന് ഉറപ്പായതോടെ യുവ സമൂഹം കൂട്ടത്തോടെ നാട് വിടുന്ന അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാവനമായ ശബരീശ സന്നിധിയിൽ നിന്നും സ്വർണ്ണം കട്ടെടുത്തവർക്ക് മാപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് സ്ഥാനാർത്ഥി പ്രൊഫ സതീഷ് കൊച്ചുപറമ്പിലിൻ്റെ കലഞ്ഞൂർ പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യു ഡി എഫ് മണ്ഡലം ചെയർമാൻ സജീവ് കലഞ്ഞൂർ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ, എബ്രഹാം വാഴയിൽ, ഡി.ഭാനുദേവൻ,മാത്യു ചെറിയാൻ, ജോസ് കലഞ്ഞൂർ, ദിലീപ് അതിരുങ്കൽ, എം.എം.ഹുസൈൻ, അനീഷ് ഗോപിനാഥ്, ദിനാമ്മറോയി, ബിനി ലാൽ, രതീഷ് വലിയകോൺ, എം.പി സുരേഷ് കുമാർ, സതീഷ് ചന്ദ്രൻ, റ്റി.എച്ച് സിറാജുദ്ദീൻ, കലഞ്ഞൂർ പ്രസന്നകുമാർ, മനോജ് മുറിഞ്ഞകൽ, ശോഭന സദാനന്ദൻ, എസ്.റ്റി ഷാജികുമാർ, വിജയകുമാർ, കമലാ രാജൻ, നൂർജഹാൻ, പ്രസന്നകുമാരി, അബ്ദുൽ മുത്തലീഫ്, മോഹനൻ, ഷാജി, കെ പി സജി, രാമചന്ദ്രൻ ടി ഡി, ബാബുജി, അഭി രാജ് എന്നിവർ പ്രസംഗിച്ചു.


