ധർമ്മ സന്ദേശ യാത്രയ്ക്ക് തലവെടി തിരു:പനയന്നൂർ കാവ് ക്ഷേത്രത്തിൽ സ്വീകരണം നല്കി.

Kerala Alappuzha

എടത്വ: മാർഗദർശക മണ്ഡലം കേരളയുടെ നേതൃത്വത്തിൽ ഒക്ടോബർ 7ന് കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് ആരംഭിച്ച ധർമ്മ മഹാമണ്ഡലേശ്വർ കുളത്തൂർ മഠാധിപതി ശ്രീ ശ്രീ ചിദാനന്ദപുരി സ്വാമി തൃപ്പാദം നയിക്കുന്ന ‘സനാതന ധർമ്മ സന്ദേശ യാത്രയ്ക്ക് തലവെടി തിരു:പനയന്നൂർ കാവ് ത്രിപൂര സുന്ദരി ക്ഷേത്രത്തിൽ സ്വീകരണം നല്കി.

ക്ഷേത്ര അങ്കണത്തിൽ നടന്ന ചടങ്ങ് മുഖ്യതന്ത്രി നീലകണ്ഠരര് ആനന്ദ് പട്ടമന ഉദ്ഘാടനം ചെയ്തു. ശ്രീശ്രീചിദാനന്ദപുരിസ്വാമി, അയ്യപ്പദാസ സ്വാമികൾ, കാശിമഠം കൃഷ്ണാനന്ദ സരസ്വതിസ്വാമി, ഗിരിജ ആനന്ദ് പട്ടമന ,അജികുമാർ കലവറശ്ശേരിൽ, മേൽശാന്തി മധു നമ്പൂതിരി, രാജേഷ്, സന്തോഷ്, രമേഷ്, രഞ്ജിനി അജി തുടങ്ങിയവർ പ്രസംഗിച്ചു.

ധർമ്മ സന്ദേശ യാത്ര നാളെ ( ഒക്ടോബർ 21ന് ) സമാപിക്കും.

✒️ ഡോ ജോൺസൺ വി.ഇടിക്കുള

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *