വിജ്ഞാനോത്സവം ; കാരംവേലി

Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി – രാഷ്ട്രീയ സ്വയംസേവക സംഘം കോഴഞ്ചേരി ഖണ്ഡിലെ കാരംവേലി ശാഖയുടെയും, ശ്രീധർമ്മശാസ്താ  ബാലഗോകുലത്തിന്റെയും, സേവാഭാരതിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച വിജ്ഞാനോത്സവത്തിൽ പിആർ ഷാജി മുഖ്യപ്രഭാഷണം നടത്തി.

ബാലഗോകുലം കോഴഞ്ചേരി താലൂക്ക് അദ്ധ്യക്ഷൻ ശ്രീ സന്തോഷ്‌ ജീ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ്സ് ഇൻസ്‌പെക്ടർ ബഹു : മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു. ശ്രീ എസ് നാരായണൻ (അയ്യപ്പസേവാ സമാജം )ശ്രീ വി കെ സദാനന്ദൻ (നടുവത്തു വില്ലൻകാവ് ക്ഷേത്രം പ്രസിഡന്റ്‌) ശ്രീ കെ ആർ പ്രസാദ് (ബിജെപി ) എന്നിവർ ആശംസകൾ അർപ്പിച്ചു. മാസ്റ്റർ സേതുറാം ഡി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ശ്രീ ദീപേഷ് വി, ജൈത്രി രാജീവ്‌,ആകാശ് ശിവാനന്ദ്, ഗോകുൽ, ശ്രീഹരി എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.
+2, SSLC പരീക്ഷയിൽ മികച്ച വിജയം വരിച്ച കുട്ടികളെ അനുമോദിക്കുകയും, സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണവും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *