റാന്നിയിൽ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു: ഫയർ ഫോഴ്‌സ് സ്‌കൂബ ടീം മുങ്ങിയെടുത്തു

Kerala Pathanamthitta
Print Friendly, PDF & Email

റാന്നി – പമ്പയാറ്റിൽ സുഹൃത്തിനോടൊപ്പം കുളിക്കാൻ പോയ തിരുവനന്തപുരം സ്വദേശി മുങ്ങി മരിച്ചു. വലിയതുറ മുട്ടത്തറ, വള്ളക്കടവ് അനിതാ ഭവനിൽ ഷൈനു(45) ആണ് മരിച്ചത്. ഞായർ രാവിലെ 8.45 നാണ് രാമപുരം ഭജനമഠം കടവിൽ ഓട്ടോക്കാരനായ സുഹൃത്തിനൊപ്പം കുളിക്കാൻ പോയതായിരുന്നു. കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ ഷൈനുവിന്റെ മൃതദേഹം പത്തനംതിട്ടയിൽ നിന്നുള്ള ഫയർഫോഴ്‌സ് സ്‌കൂബ ടീം ഉച്ചയോടു കൂടി കുളിക്കടവിന്റെ സമീപത്തു നിന്നും മുങ്ങിയെടുത്തു. മിന്നൽ രക്ഷാകവചത്തിന്റെ പണിക്കാരനാണ് ഇയാൾ. തിരുവനന്തപുരം വള്ളക്കടവിലുള്ള വാട്‌സ് റോഡ് സ്വീവേജ് ഫാം ജീവനക്കാരനാണ്. മൃതദേഹം റാന്നി മാർത്തോമാ ഹോസ്പിറ്റലിൽ മോർച്ചറിയിലേക്ക് മാറ്റി. റാന്നി പോലീസ് നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *