നിരണം: പ്രകൃതിയെ സംരക്ഷിക്കേണ്ടത് വരും തലമുറയുടെ നിലനിൽപ്പിന്റെ അനിവാര്യമാണെന്ന് ഫാദർ മർക്കോസ് പള്ളിക്കുന്നേൽ പ്രസ്താവിച്ചു. സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ പരിസ്ഥിതി ദിന ഞായർ ആചരണത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.ഭൂമിയും അതിന്റെ പൂർണ്ണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവെക്കുള്ളതാണെന്നും പ്രകൃതിയെ പരിശുദ്ധിയോടെ സംരക്ഷിച്ച് വരും തലമുറയ്ക്ക് നല്കേണ്ടത് ഒരോരുത്തരുടെയും കടമയാണെന്നും പരിസ്ഥിതി സംരക്ഷണ ത്തിന് ഭാഗ്യ സ്മരണീയനായ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്താ എക്കാലവും മാതൃകാ വ്യക്തിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിസ്ഥിതി ദിനാചരണം നിരണം ഗ്രാമ പഞ്ചായത്ത് അംഗം അജോയി കെ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഡീക്കൻ ഷാൽബിൻ മർക്കോസ് പരിസ്ഥിതി ദിന സന്ദേശം നല്കി.ഇടവക സെക്രട്ടറി ഡോ ജോൺസൺ വി ഇടിക്കുള , വുമൺസ് ഫെലോഷിപ്പ് പ്രസിഡന്റ് പി കെ മറിയാമ്മ, ഇടവക ഖജാൻജി സെൽവരാജ് വിൽസൺ,സണ്ടേസ്കൂൾ ഹെഡ്മിസ്ട്രസ് ഷിനു തേവേരിൽ , യൂത്ത് ഫോറം സെക്രട്ടറി ഡാനിയേൽ വാലയിൽ എന്നിവർ പ്രസംഗിച്ചു.


PHOTO – ദൈവാലയത്തിന്റെ പരിസരത്ത് നടുന്നതിനുള്ള തെങ്ങിൻ തൈ നിരണം ഗ്രാമ പഞ്ചായത്ത് അംഗം അജോയി കെ വർഗ്ഗീസ് ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേലിന് കൈമാറി.


