വൈ.എം.സി.എ പ്രവർത്തന പദ്ധതികൾ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: ഒരു വർഷം നീണ്ടു നിൽകുന്ന പത്തനംതിട്ട വൈ.എം.സി.എ യുടെ പ്രവർത്തന പദ്ധതികൾ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.
സാമൂഹിക പ്രവർത്തന മേഖലയിൽ ശബ്ദം ഇല്ലാത്തവരുടെ ശബ്ദമായി വൈ.എം.സി.എ മാറണമെന്നും, വേദനിക്കുന്ന സമൂഹത്തോടൊപ്പുമുള്ള പങ്കുവയ്ക്കലാണ്. ഏറ്റവും വലിയ ദൈവ സ്നേഹമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു

പ്രസിഡൻറ് രാജു തോമസിൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി .മാർത്തോമ സഭാ റാന്നി നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി റവ തോമസ് കോശി പനച്ചമൂട്ടിൽ അനുഗ്രഹ സന്ദേശം നൽകി. വൈ.എം.സി.എ സ്ഥാപകൻ സർ ജോർജ് വില്യംസിൻ്റെ 204 മത് ജന്മദിനാഘോഷം മുൻ ദേശിയ പ്രസിഡൻറ് ലെബി ഫിലിപ് മാത്യൂ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ബെന്നി എബ്രഹാം അജന്ത, സുനിൽ പി എബ്രഹാം, സാലി ജോൺ , അനി എം എബ്രഹാം , ഏബൽ.മാത്യൂ , വി ടീ ഈശോ, അനൂ മാത്യൂ ജോർജ്. എന്നിവർ പ്രസംഗിച്ചു.


Photo Caption
പത്തനംതിട്ട വൈ.എം.സി.എ യുടെ ഒരു വർഷം നീണ്ടു നിൽകുന്ന പ്രവർത്തന പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു. സാലി ജോൺ, അനി എം എബ്രഹാം, സുനിൽ പി എബ്രഹാം രാജു തോമസ്, ലെബി ഫിലിപ് മാത്യൂ, റവ തോമാസ് കോശി പനച്ചമൂട്ടിൽ, ജോർജ് എബ്രഹാം, ബെന്നി അജന്ത, എബൽ മാത്യൂ എന്നിവർ സമീപം

Leave a Reply

Your email address will not be published. Required fields are marked *