കെ.എച്ച്.ആർ.എ സുരക്ഷ പദ്ധതി തുക കൈമാറി

Pathanamthitta

പത്തനംതിട്ട: കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ കെ.എച്ച്.ആർ.എ സുരക്ഷ പദ്ധതി വിതരണോൽഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു. ജില്ലയിൽ കെ.എച്ച്.ആർ.എ സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട പത്തനംതിട്ട പൂകാവിൽ സോമന്റെ ഭാര്യക്ക് 10 ലക്ഷം രൂപയുടെ ചെക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് കൈമാറി. ജില്ലാ പ്രസിഡന്റ്‌ സജി കോശി ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി ലിസി അനു സ്വാഗതം ആശംസിച്ചു. സംസ്ഥാന ജന. സെക്രട്ടറി ജി ജയപാൽ സുരക്ഷ പദ്ധതി വിവരണം നൽകി. മുഖ്യഅതിഥിയായി പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ പങ്കെടുത്തു സംസാരിച്ചു. സംസ്ഥാന ട്രഷറർ മുഹമ്മദ്‌ ഷെരീഫ് സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ ശ്രീ പ്രസാദ് ആനന്ദഭവൻ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ എം രാജ, കെ.എച്ച്.ആർ.എ ജില്ലാ നിരീക്ഷകൻ റോയി ജെ, സുരക്ഷ ദക്ഷിണ മേഖല കോ ഓർഡിനേറ്റർ അൻസാരി, സംസ്ഥാന കമ്മിറ്റി അംഗം എൻ കെ നന്ദകുമാർ, ജില്ലാ വർക്കിങ് പ്രസിഡന്റ്‌ സുനിത ബിജു, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ്‌ മാത്യു, ജില്ലാ ജോ. സെക്രട്ടറി നവാസ് കെ കെ, ജില്ലാ ട്രഷറർ രാജേഷ് ജി നായർ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ :
കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ കെ.എച്ച്.ആർ.എ സുരക്ഷ പദ്ധതി വിതരണോൽഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *