രാഷ്ട്രപതി ദ്രൗപതി മുർമു ഈ മാസം 22 ന് ശബരിമല ദർശനം നടത്തും:

India Pathanamthitta

പത്തനംതിട്ട – രാഷ്ട്രപതി ദ്രൗപതി മുർമു ഈ മാസം 22 ന് ശബരിമലയിൽ ദർശനം നടത്തും. ആദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രപതി ശബരിമലയിൽ ദര്ശനത്തിനെത്തുന്നത്. ഈ മാസം 24 വരെ രാഷ്ട്രപതി കേരളത്തിൽ തുടരും. സർക്കാരിനെ ഔദ്യോഗികമായി രാഷ്ട്രപതി ഭവൻ ഇക്കാര്യം അറിയിച്ചു. ഒക്ടോബർ 17 ന് തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കും. തുലമാസ പൂജയുടെ അവസാന ദിവസമാണ് എത്തുന്നത്. സുരക്ഷയുമായി ബന്ധപ്പെട്ട നടപടികൾ പോലീസ് സ്വീകരിച്ചുകഴിഞ്ഞു. മേയ് 19ന് ദ്രൗപതി മുർമു ശബരിമല സന്ദർശിക്കും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം യാത്ര റദ്ദാക്കുകയായിരുന്നു. ഇന്ത്യ – പാകിസ്താൻ സംഘർഷത്തെ തുടർന്നായിരുന്നു അന്നത്തെ സന്ദർശനം റദ്ദാക്കിയിരുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *