വളർത്തു നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് നാളെ

Kerala Pathanamthitta
Print Friendly, PDF & Email

കുമ്പനാട്: വൈസ്മെൻ ക്ലബ്ബിന്റെയും കോയിപ്രം ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ നാളെ 4/10/2025 വിവിധ സ്ഥലങ്ങളിൽ വളർത്ത് നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് നടത്തും. കോയിപ്രം മൃഗശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോ പി എസ് സതീഷ് കുമാർ, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ മറിയാമ്മ ജോർജ്, സീമാ കെ പിള്ള എന്നിവർ നേതൃത്വം നൽകും. രാവിലെ 8.30ന് മുട്ടുമൺ, 9.ന് കുമ്പനാട് ഗ്രേസ് മൗണ്ട് സ്കൂളിന് സമീപം, 9.30ന് കവുങ്ങുംപ്രയാർ മാർത്തോമ്മാ പള്ളിക്ക് സമീപം, 10 15ന് വട്ടക്കോട്ടാൽ ഗവ എൽ പി സ്കൂളിന് സമീപം, 10.40ന് നെല്ലിമല കൊച്ചാലുമൂട് സ്റ്റാർ ക്ലബിന് സമീപം, 11.20 കടപ്ര പകൽവീട്, 12ന് കൂർത്തമല മട്ടയ്ക്കൽ കുടുംബ ഹാളിന് സമീപം, 12.40 പൂവത്തൂർ പോസ്റ്റോഫീസ് പടി, 1.15 കുമ്പനാട് വൈസ്മെൻ ക്ലബ്ബ്.
കൂടുതൽ വിവരങ്ങൾക്ക്
94978 83444.

Leave a Reply

Your email address will not be published. Required fields are marked *