സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥികൾ സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിന്റെ സംഭാവന : ജോർജ് എബ്രഹാം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രസ്ഥാനം വഹിക്കുന്ന പങ്ക് നിസ്തുല്യമാണെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം അഭിപ്രായപ്പെട്ടു. പത്തനംതിട്ട മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ് ത്രിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2025 ഒക്ടോബർ 3.4.5 തീയതികളിൽ ആണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. പീ ടി എ പ്രസിഡന്റ് അഡ്വ. ജോൺപോൾ മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പൽ ജിജി മാത്യൂ സ്കറിയ, ഹെഡ്മിസ്ട്രസ് മിനി തോമസ്, ഗൈഡ് ക്യാപ്റ്റൻ മറിയാമ്മ ഉമ്മൻ, സ്കൗട്ട് മാസ്റ്റർ മീന എലിസബത്ത് മത്തായി എന്നിവർ പ്രസംഗിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ക്യാമ്പ് സമാപിക്കും. ഹൈ കിംഗ്, മറ്റു വിവിധ പരിശീലനങ്ങൾ എന്നിവ ക്യാമ്പിൽ ക്രമീകരിച്ചിരിക്കുന്നു.

ഫോട്ടോ ക്യാപ്ഷൻ :
പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ത്രിദിന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനംചെയ്യുന്നു .ക്രിസ്റ്റീന ചാണ്ടി, മറിയാമ്മ ഉമ്മൻ , മിന്റോ വി ടി, ജിജി മാത്യു സ്കറിയ, ജോർജ് എബ്രഹാം, അഡ്വ. ജോൺപോൾ മാത്യു, മിനി തോമസ്, മീന മത്തായി, അനീമോൾ, സുജാ വർഗീസ് എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *