പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള ശബരിമല ടെൻഡറുകൾ അടക്കമുള്ള ഇന്നത്തെ അറിയിപ്പുകൾ
* ഇ ഗ്രാൻഡ് അപേക്ഷ തീയതി നീട്ടി
പട്ടിക വർഗ വിദ്യാർഥികൾക്കുള്ള 2025-26 വർഷത്തെ പ്രീമെട്രിക്- പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിനും ലാപ്‌ടോപ്പിനുമുള്ള അപേക്ഷ ഇ ഗ്രാൻഡ് 3.0 പോർട്ടൽ മുഖേനെ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15 വരെ നീട്ടി.
* ഹിയറിംഗ് മാറ്റി
ഒക്ടോബർ നാലിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താൻ തീരുമാനിച്ചിരുന്ന നാഷണൽ ട്രസ്റ്റ് ഹിയറിംഗ് ഒക്ടോബർ ഒമ്പതിന് കലക്ടറേറ്റ് പമ്പ കോൺഫറൻസ് ഹാളിലേക്ക് മാറ്റി.
* പരിശീലകരെ നിയമിക്കുന്നു
കേരള സർക്കാരിന്റെ നൈപുണ്യ പരിശീലന കേന്ദ്രമായ കുന്നന്താനം അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസിങ് പഠിപ്പിക്കുന്നതിന് കരാർ അടിസ്ഥാനത്തിൽ പരിശീലകരെ നിയമിക്കുന്നു. യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിങിലുള്ള ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം. ഇലക്ട്രിക് വാഹനവുമായി ബന്ധപ്പെട്ട പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. പ്രായപരിധി 40. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15. ഫോൺ: 9495999688, 9496085912
* യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബർ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തിൽ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബർ ഏഴിന് കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക സർക്കാർ വനിത കോളജിൽ സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 15000, 10000, 5000 രൂപയും നാല് മുതൽ എട്ടാം സ്ഥാനം വരെ 3000 രൂപ വീതവും ലഭിക്കും. പ്രായപരിധി: 15-40. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഫോട്ടോയും ഫിഡെ റേറ്റിംഗും ഉൾപ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com ലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനെയോ നേരിട്ടോ നൽകാം. വിലാസം: കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം 33. അവസാന തീയതി: ഒക്ടോബർ അഞ്ച്. ഫോൺ 0471-2308630
* റീ ടെൻഡർ
ജില്ലാ വനിതാ സംരക്ഷണ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാർ അടിസ്ഥാനത്തിൽ വാഹനത്തിനായി റീ ടെൻഡർ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ എട്ടിന് ഉച്ചയ്ക്ക് മൂന്ന്. ഫോൺ: 8281999053, 0468 2329053
* ടെൻഡർ
ശബരിമല തീർഥാടനത്തോടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ട്രാക്ടറുകൾക്കായി ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 18 വൈകിട്ട് അഞ്ച്. ഫോൺ: 04734 224827
* ടെൻഡർ
ശബരിമല തീർഥാടനത്തോടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കൽ, പന്തളം, കുളനട എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ശുചീകരണ ഉപകരണങ്ങളും വിശുദ്ധി സേനാംഗങ്ങൾക്ക് ആവശ്യമായ സാധനസാമഗ്രികളും വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 18 വൈകിട്ട് അഞ്ച്. ഫോൺ: 04734 224827
* ടെൻഡർ
ശബരിമല തീർഥാടനത്തോടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കൽ, പന്തളം, കുളനട എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ശുചീകരണ ഉപകരണങ്ങളും വിശുദ്ധി സേനാംഗങ്ങൾക്ക് ആവശ്യമായ സാധനസാമഗ്രികളും വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 10 വൈകിട്ട് അഞ്ച്. ഫോൺ: 04734 224827
* ക്വട്ടേഷൻ
അടൂർ റവന്യു ഡിവിഷണൽ ഓഫീസറുടെ ഉടമസ്ഥതയിലുള്ള ബെലേറോ വാഹനത്തിന്റെ ടയർ മാറ്റുന്നതിന് സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ ഏഴ് വൈകിട്ട് നാല്.
* റാങ്ക് പട്ടിക
ജില്ലയിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിൽ സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ 014/24) തസ്തികയുടെ റാങ്ക് പട്ടിക നിലവിൽ വന്നതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. ഫോൺ : 0468 2222665.


