നായ കടിച്ചതിനെ തുടർന്ന് ചികിൽസയിലായിരുന്ന വീട്ടമ്മ പനി ബാധിച്ച് മരിച്ചു : പേവിഷ ബാധയുണ്ടോയെന്ന് അറിയാൻ പരിശോധന നടത്തും

Kerala Pathanamthitta

പത്തനംതിട്ട – ഓമല്ലൂർ മണ്ണാറമല കളർ നിൽക്കുന്നതിൽ കെ. മോഹനന്റെ ഭാര്യ കൃഷ്ണമ്മ (57)യാണ് ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. കഴിഞ്ഞ മാസം നാലിന് കൃഷ്ണമ്മയെ നായ കടിച്ചിരുന്നു. പുരികത്താണ് കടിയേറ്റത്. തുടർന്ന് വാക്‌സിനേഷനും പൂർത്തിയാക്കിയിരുന്നു. മൂന്നു ദിവസം മുമ്പ് പനി ബാധിച്ച് ഗുരുതരാവസഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൃഷ്ണമ്മയെ പ്രവേശിപ്പിച്ചിരുന്നു. ചികിൽസയിലിരിക്കേ ഇന്നാണ് മരിച്ചത്. പേവിഷ ബാധയുണ്ടായിട്ടുണ്ടോ എന്നറിയാൻ കൂടുതൽ പരിശോധന നടത്തും. സംസ്‌കാരം ഞായറാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ നടക്കും.
മക്കൾ: ആര്യ മോഹൻ, ആതിര മോഹൻ. മരുമക്കൾ: സുശാന്ത്, അനൂപ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *