പത്തനംതിട്ട എസ്പിക്ക് സ്ഥലം മാറ്റത്തിനും പത്തനംതിട്ട മുന്‍ ഡിവൈ.എസ്.പി നന്ദകുമാറിനും ആറന്മുള എസ്എച്ച്ഓയ്ക്കുമെതിരേ നടപടിക്കും ഡിഐജി ശിപാര്‍ശ ചെയ്തുവെന്ന് ഒരു വാര്‍ത്ത ന്യൂസ് ചാനലുകളില്‍ കണ്ടു. പോക്‌സോ കേസ് പ്രതിയായ അഭിഭാഷകനെ രക്ഷിക്കാന്‍ വേണ്ടി വഴി വിട്ടു പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് ഇവര്‍ക്കെതിരേ നടപടി ഉണ്ടാകുന്നത്.
സംഗതി വളരെ കുഴപ്പം പിടിച്ചതും ഗൗരവമായതുമായതാണ്. ഇതിപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ നടപടിയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ ഒരു ചെറുപുഞ്ചിരിയോടെ അതേപ്പറ്റി പ്രതികരിക്കുന്ന ഒരാളുണ്ട്.
ശ്രീ വിശാഖന്‍….. 😄
പത്തനംതിട്ട പ്രസ് ക്ലബ് സെക്രട്ടറി, മംഗളം ദിനപത്രത്തിന്റെ ജില്ലാ ലേഖകനുമായ പ്രിയ സഹോദരന്‍ ശ്രീ വിശാഖൻ, അഭിഭാഷകന്റെ പോക്‌സോ കേസ് പോലീസ് അട്ടിമറിച്ചതാണെന്ന് വാര്‍ത്ത കൊണ്ടു വന്നതും അതിന് നിരന്തരം തുടര്‍ വാര്‍ത്തകള്‍ നല്‍കിയതും അദ്ദേഹമാണ്.
വാര്‍ത്തകളുടെ ഫലമായി ഡിഐജി ഉദ്യോഗസ്ഥരുടെ അന്വേഷണ വീഴ്ചകള്‍ കണ്ടെത്തി. കോട്ടയം ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല നല്‍കുകയും ചെയ്തു. അപ്പോഴും ആരോപണ വിധേയർ ആയ ഉദ്യോഗസ്ഥര്‍ അതാത് തസ്തികകളില്‍ ഇരിക്കുകയായിരുന്നു.
ഇവരെ ഇങ്ങനെ ഇരുത്തിക്കൊണ്ടുള്ള അന്വേഷണം പ്രഹസനമാണെന്ന് അദ്ദേഹം വാര്‍ത്ത നല്‍കി.
എന്നിട്ടും ഡിഐജി പൂഴ്ത്തിയ ഫയല്‍ അനങ്ങിയില്ല. ഇതില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ഭരണ കക്ഷിയിലെ രണ്ടു പ്രമുഖർ സംരക്ഷണ കവചം തീര്‍ക്കുന്നുവെന്ന് അദ്ദേഹം തുടര്‍ വാര്‍ത്തകള്‍ നൽകിയപ്പോൾ പൂഴ്ത്തിയ ഫയല്‍ പൊങ്ങി.
ഇവര്‍ക്കെതിരേ നടപടിക്ക് ശിപാര്‍ശ ചെയ്തു കൊണ്ട് ഫയല്‍ ആഭ്യന്തര വകുപ്പിലുണ്ട്. ഇനി തീരുമാനം മുഖ്യമന്ത്രിയുടേതാണ്.
ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസത്തിന്റെ സകല മനോഹാരിതയും ഒപ്പം ഒരു മികച്ച പത്രപ്രവര്‍ത്തകന്റെ കഴിവും ധൈര്യവും കൂടിച്ചേര്‍ന്നപ്പോള്‍ സര്‍ക്കാരിനെ മോശമാക്കുവാൻ , ആഭ്യന്തരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ അറിയാതെ നടത്തിയ ഒരു വലിയ അട്ടിമറിയാണ് പുറത്തു വന്നിരിക്കുന്നത്.
ശ്രീ. വിശാഖനെ ആത്മാര്‍ഥമായി അഭിനന്ദിക്കുന്നു.
ഇത്തരം നിരവധി വാര്‍ത്തകള്‍ അദ്ദേഹം പുറത്തു കൊണ്ടു വന്നിട്ടുണ്ട്. അതിന്റെ പേരില്‍ സര്‍ക്കാരും ഭരണപ്പാര്‍ട്ടിയും ഒരുപാട് തെറ്റിദ്ധരിച്ച് അദ്ദേഹത്തെ വേട്ടയാടാനും ശ്രമിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകിച്ച് കൂറും മമതയും ഇല്ലാത്ത ശ്രീ വിശാഖൻ മറ്റുള്ള മാധ്യമപ്രവർത്തകരിൽ നിന്നും വ്യത്യസ്തനാകുന്നത് ഇത്തരത്തിലുള്ള ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസത്തിൽ കൂടിയാണ്..
മറുനാടൻ ഷാജന്‍ സ്‌കറിയയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. പക്ഷേ, നിയമപോരാട്ടത്തിലൂടെ സുപ്രധാന വിധി സമ്പാദിച്ച് അദ്ദേഹം ഫോണ്‍ തിരിച്ചെടുത്തു…
പ്രതിപക്ഷത്തെ പ്രമുഖ ഘടകകക്ഷിയുടെ ഒരു എംപി യെ സഹായിക്കുക വഴി സംസ്ഥാന അഭ്യന്തരവകുപ്പിന് നാണക്കേട് ഉണ്ടാക്കുന്ന ഒരു കേസ് ആയി മാറേണ്ട വലിയ ഒരു സംഭവമാണ് മംഗളം പത്രത്തിന്റെ ജില്ലാ ലേഖകന്റെ ജാഗ്രത കൊണ്ട് സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാനും , ശക്തമായ നടപടികൾ സർക്കാരിനെടുക്കുവാനും കഴിഞ്ഞത്.. പ്രതിപക്ഷത്തെ ആ പ്രമുഖ ഘടകകക്ഷിയുടെ എംപി ആരാണ് എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ…
ഏതു ഉന്നതനെതിരെയും സത്യസന്ധമായ വാർത്ത കൊടുക്കുവാൻ യാതൊരു വൈമനസ്യവും കാണിക്കാത്ത, ദിമ്പടി കണ്ട് മയങ്ങാത്ത ജില്ലയിലെ മാധ്യമപ്രവർത്തകരുടെ മുൻനിരയിൽ ശ്രീ വിശാഖൻ എന്നുമുണ്ടാവും…
അഭിനന്ദനങ്ങള്‍ പ്രിയ സുഹൃത്തിന്.. ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ ഇലവുംതിട്ട


