സന്യാസിനിമാരുടെ അറസ്റ്റ് : റാന്നിയിൽ ക്രൈസ്തവ സഭകളുടെ മൗനജാഥ

Kerala Pathanamthitta
Print Friendly, PDF & Email

റാന്നി: ഛത്തീസ്ഗഢിൽ മലയാളി ക്രൈസ്തവ സന്യാസിനിമാരെ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവയ്‌ക്കായി അറസ്റ്റുചെയ്‌തതിൽ പ്രതിഷേധിച്ച് ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ റാന്നിയിൽ മൗനജാഥ നടത്തി.

റാന്നി പെരുമ്പുഴ സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച ജാഥ ഇട്ടിയപ്പാറ പ്രൈവറ്റ് ബസ്‌സ്റ്റാൻഡിൽ സമാപിച്ചു. റാന്നി എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഫെല്ലോഷിപ്പ് പ്രസിഡന്റ് ഫാ. റോയ് മുളമൂട്ടിൽ എപ്പിസ്കോപ്പ ജാഥ ഉദ്‌ഘാടനം ചെയ്തു.

മലങ്കര മാർത്തോമാ സഭ റാന്നി–നിലയ്ക്കൽ ഭദ്രാസനാധിപൻ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, ഫാ. തോമസ് മുണ്ടിയാനിക്കൽ, ഫാ. പോൾ നെൽസൺ, ഫാ. സ്കോട്ട് സ്ലീബ പുളിമൂട്ടിൽ, അഡ്വ. ജോണി കെ. ജോർജ്, ക്നാനായ കോൺഗ്രസ് റാന്നി മേഖല പ്രസിഡന്റ് ഫാ. സ്റ്റെവിൻ പുളിമൂട്ടിൽ, ക്നാനായ കത്തോലിക്കാ കോൺഗ്രസ് ഫോറോനാ പ്രസിഡന്റ് സാബു പറാനിക്കൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *