ആറന്മുള – മണ്ഡലത്തിൽ ഇടതു വലതു മുന്നണികൾക്ക് വെല്ലുവിളിയുയർത്തി എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ്റെ സ്ഥാനാർത്ഥി പര്യടനം പത്തനംതിട്ട നഗരസഭയിലെ വോട്ടർമാർക്കിടയിൽ ആവേശമായി . തുറന്ന വാഹനത്തിൽ റോഡിൻ്റെ ഇരുവശങ്ങളിലുമുള്ള വരെ കൈവീശി അഭിവാദ്യം ചെയ്ത് നീങ്ങുന്ന കുമ്മനത്തിൻ്റെ മുൻപിൽ ഉച്ചഭാഷണി ഘടിപ്പിച്ച പ്രചരണ വാഹനങ്ങളും പാർട്ടി പതാകയേന്തി ഇരു ചക്ര വാഹനങ്ങളിൽ ആവേശം തീർത്ത് പ്രവർത്തകരും നീങ്ങി . ഇരു മുന്നണികളും തുടരുന്ന അഴിമതികളും അവഗണനകളും ജനദ്രോഹനയങ്ങളും എണ്ണിപ്പറഞ്ഞും നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കുന്ന വികസിത ഇന്ത്യ പദ്ധതികൾ വിശദീകരിച്ചും കത്തികയറുന്ന പൈലറ്റ് പ്രാസംഗികർ അരങ്ങൊരുക്കുന്ന സ്വീകരണസ്ഥലത്തേക്ക് കുമ്മനമെത്തുമ്പോൾ പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ ആവേശം വാനോളമുയർത്തും . അവകാൾ പോരാട്ടങ്ങളിൽ സന്ധിയില്ലാത്ത നിലപാടുള്ള സമരനായകനെ കാത്ത് നില്ക്കുന്ന ആബാലവൃദ്ധം ജനങ്ങൾ ഷാളണിയിച്ചും പുഷ് വൃഷ്ടി നടത്തിയും സ്വീകരിച്ചു . തുടർന്ന് സൗമ്യവും ദീപ്തവുമായ വാക്കുകളിൽ സ്വീകരണത്തിന് നന്ദിയർപ്പിച്ചു കൊണ്ടുള്ള മറുപടി പ്രസഗം . മുൻ കാല എം എൽ എ മാരുടെ അവഗണനകൾ എണ്ണി പറഞ്ഞ് ജില്ലാ ആസ്ഥാനം കൂടിയായ പത്തനംതിട്ട നഗരത്തിൻ്റെ പരാധീനതകൾ ജന സമക്ഷമവതരിപ്പിച്ചപ്പോൾ തങ്ങളുടെ പ്രതീക്ഷകൾ സഫലമാക്കാനുള്ള ജനനായകനെ കണ്ടെത്തുകയായിരുന്നു വോട്ടറന്മാർ .

70 വർഷം കൊണ്ട് നടപ്പിലാക്കാൻ സാധിക്കാത്ത വികസനം അഞ്ചു വർഷം കൊണ്ടു താൻ നടപ്പിലാക്കും എന്ന് കരഘോഷങ്ങൾക്കിടയിൽ പ്രഖ്യാപിക്കുമ്പോൾ ഇക്കാര്യത്തിൽ ആറന്മുളയെ സ്നേഹിക്കുന്ന പ്രധാനമന്ത്രിയാണ് എൻ്റെ കരുത്തെന്ന് കൂടി പറയുന്നതോടെ കരഘോഷം ജയാരവങ്ങൾക്ക് വഴിമാറുന്നു . സംസ്ഥാനത്തെ കടക്കെണിയിലാക്കിയിട്ടും കേന്ദ്ര ഗവണ്മെൻ്റിൻ്റെ പദ്ധതികൾക്ക് മുഖം തിരിഞ്ഞു നില്ക്കുന്ന സംസ്ഥാനത്തെ വികസന വിരുദ്ധ രാഷ്ട്രീയത്തിനുള്ള മറുപടിയാവണം എൻഡിഎയുടെ വിജയം . ആറന്മുള കണ്ണാടിയും പളളിയോട മാതൃകകളും സ്വീകരണമുറിയിൽ സൂക്ഷിക്കുകയും, രാഷ്‌ട്രത്തലവന്മാർക്ക് സമ്മാനിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയ്ക്ക് വികസിത ആറന്മുള സാധ്യമാക്കാനാവും. അദ്ദേഹത്തിൻ്റെ നിയോഗം ഏറ്റെടുത്താണ് താൻ മത്സരിക്കുന്നതെന്ന് കുമ്മനം അഭ്യർത്ഥിച്ചപ്പോൾ ജയ് വിളി നരേന്ദ്ര മോദിക്കു കൂടിയായി. വികസിത ആറന്മുളയാണ് തൻ്റെ വാഗ്ദാനമെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്ന കുമ്മനത്തിന് നാട്ടുകാരുടെ വക ഡബിൾ ഉറപ്പ് . ആറന്മുളയിലെ തിരഞ്ഞെടുപ്പ് ചിത്രം എൻഡിഎ സ്ഥാനാർത്ഥിയും മറ്റുള്ളവരും എന്ന നിലയിലേക്ക് മാറിയിട്ടുണ്ട്.

എൻഡിഎ സ്ഥാനാർത്ഥിയായ തൻ്റെ അട്ടിമറി വിജയം ഉറപ്പിച്ച് , കൈകൾ വീശി, പ്രചരണ വാഹനത്തിൻ്റെ പടികൾ കയറി കുമ്മനം വിജയത്തിലേക്കുള്ള പര്യടനം തുടർന്നു . ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് മുണ്ടു കോട്ടയ്ക്കൽ നിന്ന് ആരംഭിച്ച പര്യടനം മേലേ വെട്ടിപ്പുറം , കരിമ്പനാ കുഴി , താഴെ വെട്ടിപ്പുറം, കൊടുന്തറ , അഴൂർ , കല്ലറക്കടവ് , വലഞ്ചുഴി , പാറമട , മയിലാടുംപാറ, താഴം എന്നിവിടങ്ങളിലെ സ്വീകരണങ്ങളേറ്റു വാങ്ങി കുമ്പഴയിൽ സമാപിച്ചു . കുമ്പഴയിൽ ചേർന്ന സമാപന സമ്മേളനം തപസ്യ കലാ സാഹിത്യ വേദി ജില്ലാ പ്രസിഡൻ്റ് ഡോ. എം എ കബീർ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡൻ്റ് പ്രകാശ് കൂടേരി അദ്ധ്യക്ഷത വഹിച്ചു , മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.എസ് പ്രകാശ്, കെ.സി മണിക്കുട്ടൻ , നഗര സഭാ കൗൺസിലർ അഖിൽ, മഹിളാ മോർച്ചാ ജില്ല പ്രസിഡൻ്റ് ശ്രീ വിദ്യാ സുഭാഷ് , ജില്ലാ കമ്മറ്റിയംഗം കെ അശോക് കുമാർ , മുൻ നഗരസഭാ കൗൺസിലർ കെ. ജി. പ്രകാശ്,അധ്യാപക സെൽ ജില്ലാ കൺവീനർ പി. എസ് മനോജ് കുമാർ എന്നിവർ സംസാരിച്ചു.



