ഗർഭിണി പശുവിന് രക്ഷകരായി പത്തനംതിട്ട അഗ്നി രക്ഷാസേന

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – മൈലപ്ര പഞ്ചായത്ത് പടിയിലാണ് സംഭവം.വാർഡ് 5 മഹേഷ് മാധവ വിലാസത്തിൽ ശ്രീമതി സരളയുടെ ഏക ഉപജീവന മാർഗ്ഗമായ
മൂന്ന് മാസം ഗർഭിണിയായ പശു കഴിഞ്ഞ ഞായറാഴ്ച റബ്ബർ തോട്ടത്തിൽ പുല്ല് മേയുന്നതിനിടയിൽ അകപടം പറ്റിതല കീഴായി കയറ് കുരുങ്ങി താഴ്ചയിൽ അകപ്പെട്ടു കിടക്കുകയായിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും ഞായർ തിങ്കൾ ,ദിവസങ്ങളിൽ പശുവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഇന്ന് ചൊവ്വാഴ്ച രാവിലെ പശുവിൻ്റെ ഉടമ സരളയുടെ അമ്മ അറിയിച്ചതനുസരിച്ച് ഇറച്ചിവെട്ടുകാർ പശുവിനെ കൊണ്ടുപോകാൻ
എത്തിയെങ്കിലും തൻ്റെ പൊന്നോമനയായ പശുവിനെ ഇറച്ചിവെട്ട് കാർക്ക് നൽകാൻ സരളയ്ക്ക് മനസ്സ് വന്നില്ല. തുടർന്ന് വാർഡ് മെമ്പറുടെ നിർദ്ദേശ പ്രകാരമാണ് സരള പത്തനതിട്ട അഗ്നിരക്ഷ നിലയത്തിൽ സഹായം അഭ്യർത്ഥിച്ചത് .

ഉടൻ തന്നെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീ സാബു ഇത്രയും ആഴമുളള കുഴിയിൽ നിന്നും ഗർഭിണിയായ പശുവിനെ രക്ഷപ്പെടുത്തുന്നതിനുള്ള സങ്കേതിക പ്രശ്‌നം സരളയോട് ബോധിപ്പിക്കുകയും JCB യുടെ സേവനം ലഭ്യമാക്കാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ JCB യുടെ
സേവനം ലഭ്യമാക്കാൻ ഉള്ള സാമ്പത്തികം ഇല്ല എന്ന് വിഷമത്തോടെ അവർ അറിയിച്ചു.

തുടർന്ന് സേന സംഭവ സ്ഥലത്ത് എത്തി റോപ്പ്, പഴയ ഹോസ് എന്നിവ ഉപയോഗിച്ച് പശുവിനെ സാഹസികമായി കൈ ചുമടായി
സരളയുടെ വീട്ടിൽ എത്തിച്ചു; പിന്നീട് സേനാംഗങ്ങൾ പശുവിനെ തൊഴുത്തിൽ എത്തിച്ച് പശുവിൻ്റെ വയറും തൊഴുത്തും
ആയി ബന്ധിപ്പിച്ച് കയറ് കെട്ടി പശുവിനെ ഉയർത്തി നിർത്തി .തുടർന്ന് ഒരു വെറ്റീനറി സർജൻ്റെ സേവനം പശുവിന് ലഭ്യമാക്കാൻ
ഉടമയോട് നിർദേശിച്ച ശേഷം സേന മടങ്ങി.

ഫയർ വുമൺ ശ്രീ. പി. എം.മായയുടെ ആ കരുതൽ പശുവിന്ടെ തല താഴെ തട്ടാതെ ചേർത്ത് പിടിക്കുന്നു. 👍

ഇന്നത്തെ ഈ പ്രവർത്തിക്കു സേന ഇട്ട പേര് ഓപ്പറേഷൻ ഓമന എന്നാണ്. ഈ 3 വയസ് പ്രായമുള്ളതും 3 മാസം ഗർഭിണിയുമായ സരളയുടെ ഓമന യായ ടി പശുവിനെ അവർ ‘ഓമന ‘എന്ന പേരിട്ടാണ് വിളിക്കുന്നത്.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ A. സാബു, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ S. രഞ്ജിത്ത്, ഫയർ & റെസ്ക്യൂ ഓഫീസർ മാരായ
അസ്സിം അലി, മോഹനൻ, വിഷ്ണു വിജയ്, ശാംജികുമാർ, അനുരാജ്, മായ, അഞ്ചു, ഹോം ഗാർഡ് മാരായ ലത പ്രദീപ്‌, പ്രസന്നൻ, അജയകുമാർ, രാജേഷ് എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി. ഏകദേശം രണ്ടര മണിക്കൂർ പരിശ്രമത്തിനോടുവിലാണ് ടി പശുവിനെ തൊഴുത്തിൽ എത്തിച്ചു നിവർത്തി നിർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *