ഇലവുംതിട്ട – മെഴുവേലി ആനന്ദഭൂതേശ്വരം ക്ഷേത്ര ഉത്സവത്തിന്റെ ആറാട്ട് ദിനം രാത്രിയിൽ, ഇലവുംതിട്ടയിലെ പ്രൗഡ് ഫാർമേഴ്‌സ് വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ ഷോപ്പിൽ കയറി ആറാട്ട് നടത്തിയ സാമൂഹിക വിരുദ്ധരെ കണ്ടെത്തണമെന്ന് പോലീസിനോട് ഷോപ്പ് ഉടമകൾ അഭ്യർത്ഥിച്ചു. രാത്രിയിലാണ് ഷോപ്പിനകത്തെ ആറാട്ട് നടന്നിരിക്കുന്നത്. ഷോപ്പിൽ മുട്ടക്കടുത്തായി ഒഴിഞ്ഞ മദ്യക്കുപ്പിയും കണ്ടെത്തി. ടച്ചിങ്ങിനുവേണ്ടി പരതിയതാണോ ? പണത്തിനു വേണ്ടി പരതിയതാണോ എന്നറിയില്ല. എന്തായാലും വലിയ നഷ്ട്ടമാണ് സംഭവിച്ചത്.
ജനങ്ങൾക്ക് ഫ്രഷ് പച്ചക്കറികളും, മൽസ്യ മാംസാദികളും വിലക്കുറവിൽ ലഭിക്കുന്ന കടയാണ് പ്രൗഡ് ഫാർമേഴ്‌സ് വാട്ട്സ്ആപ്പ് കൂട്ടായ്മ യിലെ സുഹൃത്തുക്കൾ ആവിഷ്കരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പൊട്ടിച്ച ഈ മുട്ടയുടെ വിലയും, സാധനങ്ങൾ വലിച്ചു വാരിയിട്ടു കാക്കകളും, കിളികളും കൊത്തിക്കൊണ്ടു പോയതുമൊക്കെ വലിയ നഷ്ടമായാണ് അനുഭവപ്പെടുന്നത്. ചെറിയ ലാഭത്തിൽ വിൽക്കുന്നത് കൊണ്ടുതന്നെ അവർക്കിത് വലിയ നഷ്ടമാണ്. മീൻ തട്ടിന്റെ പൈപ്പ് പൊട്ടിച്ചിട്ടിരുന്നു. ഫാനിന്റെ വയർ മുറിച്ചിരുന്നു. അങ്ങനെ സാമൂഹിക വിരുദ്ധരുടെ ആറാട്ട് മൂലം നഷ്ടത്തിലായത് ജനങ്ങളെ സേവിക്കാൻ ഇറങ്ങിയവർക്കാണ്.

ഷോപ്പിൽ നടന്ന ഈ ആറാട്ടിന്റെ പിന്നിലുള്ളവരെ കണ്ടെത്താൻ സിസിടിവി ഒക്കെ പരിശോധിച്ച് വരികയാണ്. എന്തെങ്കിലും സൂചനകൾ അറിയാവുന്നവർ പോലീസിനെയോ, ഷോപ്പുടമകളായ സുഹൃത്തുക്കളെയോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നടക്കാൻ പാടില്ലാത്തതാണ് നടന്നിരിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയോടെ ജനങ്ങൾ നല്ല ഭക്ഷണം കഴിച്ചു രോഗങ്ങളിൽ നിന്ന് മുക്തി നേടട്ടെ എന്ന ആശയം മുന്നോട്ടു വെച്ചുകൊണ്ടാണ് ഇവർ വിലക്കുറവിലും, കർഷകരിൽ നിന്ന് ശേഖരിക്കുന്ന നാടൻ പച്ചക്കറികളും ഒക്കെ വിതരണം ചെയ്യുന്നത്.
മദ്യപാനികളായ സാമൂഹിക വിരുദ്ധരുടെ ഇതേപോലുള്ള അതിക്രമങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകുന്നത് നാണക്കേട് തന്നെയാണ്. പോലീസും, സാമൂഹിക പ്രവർത്തകരും ഇടപെട്ടു അക്രമികളെ പ്രതിരോധിക്കുക തന്നെവേണം. !!


