പത്തനംതിട്ട: സാമൂഹ്യ പ്രവർത്തകൻ റഷീദ് ആനപ്പാറ അഡ്മിൻ ആയ റഷീദിന്റെ സുഹൃത്തുക്കൾ എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ഒമ്പതാമത് വാർഷികവും സൗഹൃദ കുടുംബ സംഗമവും ഒക്ടോബർ അഞ്ചിന് നടക്കും. രാവിലെ 9 ന് താഴെ വെട്ടിപ്പുറം പള്ളിപ്പടിയിൽ സാം ഗാർഡൻ ഓഡിറ്റോറിയത്തിൽ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ പി കെ ജേക്കബ് അധ്യക്ഷത വഹിക്കും. കേരള ഹൈക്കോടതി മുൻ ജഡ്ജിമാരായ ജസ്റ്റിസ് എംആർ ഹരിഹരൻ നായർ , ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ, മുൻ വിവരാവകാശ കമ്മീഷണർ പി.എൻ വിജയകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. അംഗങ്ങളുടെ കലാകായിക പരിപാടികളും ഉണ്ടായിരിക്കും. വൈകുന്നേരം നാലുമണി മുതൽ സമാപനസമ്മേളനവും നടക്കും. പരിപാടിക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ജനറൽ കൺവീനർ അലങ്കാർ അഷറഫ് അറിയിച്ചു.


