ജോലി സമയത്ത് മദ്യപിച്ച് എത്തരുത് ; പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ സർക്കുലർ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: ജോലി സമയത്ത് ജീവനക്കാര്‍ മദ്യപിച്ച് എത്തരുതെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ സര്‍ക്കുലര്‍ വിവാദമാകുന്നു. തങ്ങളെ ആക്ഷേപിക്കാനെന്ന് ജീവനക്കാര്‍. ഡ്യൂട്ടി സമയത്തല്ലാതെ ജീവനക്കാര്‍ ആശുപത്രിയില്‍ വരരുതെന്നും സര്‍ക്കുലറിലുണ്ട്. അഥവാ എത്തിയാല്‍ അതിനു മുന്‍പ് സി.എം.ഒയുടെ അനുമതി തേടണം. ഡ്യൂട്ടി സമയം അല്ലാത്തപ്പോള്‍ആശുപത്രിയില്‍ അത്യാവശ്യ ആവശ്യങ്ങള്‍ക്ക് എത്താന്‍ കഴിയാതെ വന്നതായി ജീവനക്കാര്‍ പറയുന്നു. വിചിത്രമായ സര്‍ക്കുലറിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. താല്‍ക്കാലിക ജീവനക്കാരില്‍ ചിലര്‍ മദ്യപിച്ച് ജോലിക്ക് എത്തിയതായി പരാതി ലഭിച്ചിരുന്നുവെന്നും അതിനാലാണ് സര്‍ക്കുലറെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം ആര്‍.എം.ഓ വളര്‍ത്തുനായയുമായി ഓഫീസില്‍ എത്തിയതും വിവാദമായിരുന്നു.

ജനറല്‍ ആശുപത്രി പ്രവര്‍ത്തനം മൊത്തത്തില്‍ താളം തെറ്റിയ നിലയിലാണ്. ബി ആന്‍ഡ് സി കെട്ടിടം അറ്റകുറ്റപ്പണി നടത്തുന്നുവെന്ന് പേരില്‍ ശസ്ത്രക്രിയ വിഭാഗങ്ങള്‍ ഉടനെ ഇവിടെ നിന്നും കോന്നി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. അതിനുള്ള തയാറെടുപ്പുകളും ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *