ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് ചെന്നീർക്കര ഐ ടി ഐ ജംഗ്ഷനിൽ ആരംഭിച്ച വനിതാ ഗ്രൂപ്പ് സംരംഭം ‘ സ്റ്റിച്ച് വെൽ’ ഉദ്ഘാടനം പ്രസിഡന്റ് ജെ. ഇന്ദിരാ ദേവി നിർവഹിച്ചു. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംരംഭം ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്തംഗം അഭിലാഷ് വിശ്വനാഥ് അധ്യക്ഷനായി. ചെന്നീർക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം ആർ മധു, അന്നമ്മ ജിജി, ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ ജെ ദീപു എന്നിവർ പങ്കെടുത്തു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

