അഞ്ച് ഓട്ടോറിക്ഷകൾ ഇടിച്ചുതെറിപ്പിച്ചു കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ

Kerala Pathanamthitta
Print Friendly, PDF & Email

പന്തളം: നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് അഞ്ച് ഓട്ടോറിക്ഷകൾ ഇടിച്ചു തകർത്തു. ഞായർ രാവിലെ 11.15 ഓടെയാണ് പറന്തൽ ജങ്ഷനിൽ ഓട്ടോറിക്ഷാ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളിലേക്ക് കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിച്ചു കയറിയത്.

ഈരാറ്റുപേട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടമുണ്ടാക്കിയത്. ഓട്ടോറിക്ഷാ ഡ്രൈവർമാരായ പറന്തൽ മുല്ലശ്ശേരിൽ കൃഷ്ണകുമാർ (45), അനിൽ കോട്ടേജിൽ അശോകൻ (50) പറന്തൽ പാലത്തടത്തിൽ സജി മോൻ (29) എന്നിവർക്ക് പരുക്കേറ്റു. ഇവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *