കഥകളിക്കോപ്പ് നിർമ്മാണ സ്വയം സഹായ സംഘം ; ഒന്നാം വാർഷിക സമ്മേളനം

Kerala Pathanamthitta

അയിരൂർ – കേരളം സാംസ്കാരിക വകുപ്പിന്റെ ഗ്രാമീണ കലാകേന്ദ്രം പദ്ധതിയിലുൾപ്പെടുത്തി അയിരൂർ കഥകൾ ഗ്രാമത്തിൽ ആരംഭിച്ച കഥകളിക്കോപ്പ് സ്വയം സഹായ സംഘത്തിന്റെ ഒന്നാമത് വാർഷിക സമ്മേളനം ഇന്നലെ നടന്നു. ആറന്മുള വാസ്തു വിദ്യാ ഗുരുകുലമാണ് പദ്ധതിയുടെ നിർവ്വാഹകർ.

ഈശ്വര പ്രാർത്ഥനയോടെ സംഘം പ്രസിഡന്റ് സ്മിത അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച കാര്യപരിപാടികളിൽ സ്വാഗതം സ്വംഘം സെക്രട്ടറിയായ വിആർ വിമൽരാജ് നിർവ്വഹിച്ചു. ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ നിർവ്വഹിച്ചു. വിജയകരമായ ഒരുവർഷം പിന്നിടുന്ന കലാപ്രവർത്തനം കൂടിയായ സ്വയം സഹായ സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പിന്തുണ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി.

ആറന്മുള വാസ്തുവിദ്യാ ഗുരുകുലം ചെയർമാനായ ഡോ. ജി. ശങ്കർ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് പിഎസ് പ്രിയദർശൻ ( ആറന്മുള വാസ്തുവിദ്യാ ഗുരുകുലം ഡയറക്ടർ ), ശ്രീജാ വിമൽ ( ആറന്മുള വാസ്തുവിദ്യാ ഗുരുകുലം എക്സിക്യു്ട്ടീവ് ബോർഡംഗം ), ടി. പ്രസാദ് കൈലാത്ത് ( ജില്ലാ കഥകളി ക്ലബ്ബ് പ്രസിഡന്റ്, സംഘം ട്രഷറർ ), കരിക്കകം വിക്രമൻ ( മാസ്റ്റർ ക്രാഫ്റ്റ്‌മാൻ ), എം അയ്യപ്പൻകുട്ടി ( സംഘം മാർക്കറ്റിങ് കോർഡിനേറ്റർ ), എം.ആർ വേണു ( സംഘം ട്രെയിനിംഗ് കോർഡിനേറ്റർ ), സഖറിയാ മാത്യു ( ജില്ലാ കഥകളി ക്ലബ്ബ് ട്രഷറർ ), ദിലീപ് അയിരൂർ ( ജില്ലാ കഥകളി ക്ലബ്ബ് സെക്രട്ടറി ), ജോൺസൺ മാത്യു ( ജില്ലാ കഥകളി ക്ലബ്ബ് വർക്കിംഗ് പ്രസിഡന്റ് ), ജി. ജയറാം ( ജില്ലാ കഥകളി ക്ലബ്ബ് ഓർഗനൈസർ ), ഡോ. ബി ഉദയനൻ ( കഥകളി മേള ജനറൽ കൺവീനർ ), കലാമണ്ഡലം ഉല്ലാസ് ( സാംസ്കാരിക വകുപ്പ് യൂത്ത് കോർഡിനേറ്റർ ) എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തുകയും, സംഘം വൈസ് പ്രസിഡന്റ് സ്മിത ജി നായർ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

ഒന്നാം വാർഷിക സമീനത്തോടനുബന്ധിച്ചു സ്‌കൂൾ കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി കഥകളിക്കോപ്പ് പ്രദർശനവും ഒരുക്കിയിരുന്നു.

 

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *