മത സൗഹാർദ്ദത്തിന്റെയും കൂട്ടായ്മയുടെയും വേദിയായി എടത്വ വികസന സമിതിയുടെ ഓണാഘോഷം

Kerala Alappuzha
Print Friendly, PDF & Email

ആലപ്പുഴ – എടത്വ വികസന സമിതിയുടെ ഓണാഘോഷവും പൊതുസമ്മേളനവും എടത്വ പാഷൻസ് ഹോട്ടലിൽ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരസമിതി അധ്യക്ഷ ബിനു ഐസക്ക് രാജു ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് അദ്ധ്യക്ഷത വഹിച്ചു. എടത്വ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേശ്മ ജോൺസൺ സന്ദേശം നല്കി .മാധ്യമ പ്രവർത്തകരായ നിസ്സാർ വീയപുരം, വി ആർ,വിനോദ്, അനിൽ ജോർജ് അമ്പിയായം എന്നിവരെ എടത്വാ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.സി. ജോസഫ് ആദരിച്ചു.

രക്ഷാധികാരിമാരായ ജോജി കരിക്കംപ്പള്ളിൽ, ആന്റണി ഫ്രാൻസിസ് കട്ടപ്പുറം,ഷാജി മാധവൻ, വൈസ് പ്രസിഡന്റ്‌മാരായ അഡ്വ ഐസക്ക് രാജു, പി.ഡി രമേശ്കുമാർ, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള, ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം, ജോ.സെക്രട്ടറിമാരായ ഷാജി തോട്ടുകടവിൽ, അജി കോശി,എം.ജെ ജോർജ്ജ്,തോമസ് മാത്യൂ കൊഴുപ്പക്കളം, അംഗങ്ങളായ സാബു മാത്യൂ കളത്തൂർ, ഫിലിപ്പ് ജോസ്, ജിജി ജോസഫ്, കെ പി സന്തോഷ്, പി.ഡി. ജോർജ്ജ്ക്കുട്ടി, പിവിഎൻ മേനോൻ, സാജു കൊച്ചുപുരയ്ക്കൽ, വർഗ്ഗീസ് മാത്യു നെല്ലിക്കൽ, ഫ്രാൻസുകുട്ടി മൂന്നുപറയിൽ, ഷാജി ജോസഫ്, ബിനോമോൻ പഴയമഠം എന്നിവർ പ്രസംഗിച്ചു.

ഭാഗ്യശാലിക്ക് എടത്വ പുഷ്പ ബേക്കറി ഏർപ്പെടുത്തിയ സമ്മാനം നല്കി. അത്തപ്പൂക്കളം ഒരുക്കുന്നതിന് കൺവീനർ പിഡി. രമേശ്കുമാർ നേതൃത്വം നല്കി. എല്ലാം അംഗങ്ങൾക്കും ഓണക്കോടിയും സമ്മാനിച്ചു. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *