കോയിപ്രം ഇനി മാലിന്യമുക്ത “പപ്പായ വില്ലേജ് “

Kerala Pathanamthitta

പത്തനംതിട്ട – കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കോയിപ്രം പഞ്ചായത്തിന്റെ നേതൃത്വത്തിൽ 7, 8,15 വാർഡുകളിലെ ഹരിത കർമ്മ സേന വോളന്റിയെഴ്‌സും തൊഴിൽ ഉറപ്പ് പ്രവർത്തകരും കുടുംബശ്രീയും സംയുക്തമായി പുല്ലാട് ജങ്ക്ഷനും മാർക്കറ്റും ശുചീകരിച്ചു.”പപ്പായ വില്ലേജ് ” ടൂറിസം സൊസൈറ്റിയുടെ സഹകരണത്തിൽ കോയിപ്രം 15 ആം വാർഡ് ബോട്ടിൽ ബൂത്ത്‌ പുല്ലാട് ജംഗ്ഷനിൽ സ്ഥാപിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുജാത പി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസാ പി എം, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സോണി കുന്നപുഴ, വാർഡ് മെമ്പർമാരായ ആൻ മണിയാറ്റ്, ആശ സി ജി, സരസമ്മ നാണുക്കുട്ടൻ അസിസ്റ്റന്റ് സെക്രട്ടറി രാജേഷ് തമ്പി എന്നിവർ നേതൃത്വം നൽകി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *