റാന്നി വാഹനാപകടം ; ഒരാൾ മരിച്ചു: രണ്ട് പേർക്ക് പരിക്കേറ്റു:

Kerala Pathanamthitta
Print Friendly, PDF & Email

റാന്നി – മന്ദിരംപടിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു: രണ്ട് പേർക്ക് പരിക്കേറ്റു: തിരുവനന്തപുരം കുന്നത്തുകാൽ സ്വദേശി ബെന്നറ്റ് (22) ആണ് മരിച്ചത്. നെടുമങ്ങാട് പ്ലാത്തറ സ്വദേശി രജീഷ് ( കിച്ചു – 32) അടൂർ സ്വദേശി ഡോണി (24) എന്നിവർക്ക് പരിക്കേറ്റു. റാന്നി പഞ്ചായത്തിൻ്റെ ടെക്ക് എ ബ്രേക്കിന് സമീപത്തായി പൊട്ടങ്കൽ പടിയിലാണ് അപകടം നടന്നത്. ചെല്ലക്കാടുള്ള പള്ളിയിലെ ഗാനമേള കഴിഞ്ഞ് പത്തനംതിട്ടയിലേക്ക് വരികയായിരുന്ന നാല് യുവാക്കൾ സഞ്ചരിച്ച ആൾട്ടോ കാറിലേക്ക് അതിവേഗത്തിൽ നിയന്ത്രണമില്ലാതെ വന്ന ഫോർച്യൂണർ കാർ ഇടിച്ച് കയറുകയായിരുന്നുവെന്ന് അപകടത്തിന് ദ്യക്സാക്ഷിയായ റാന്നി സ്വദേശി പത്മകുമാർ പറഞ്ഞു. ഇന്ന് മൂന്നരയോടെയായിരുന്നു അപകടം. ഫയർഫോഴ്സും പോലീസും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ മിഷ്യൻ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചാണ് ആൾട്ടോ കാറിലെ യാത്രക്കാരെ പുറത്തെടുത്തത് . കാർ ഓടിച്ചിരുന്ന ബെന്നറ്റ് അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മുൻസീറ്റിലിരുന്ന ഒരാൾക്കും ഗുരുതരമായ പരിക്കാണ് ഉണ്ടായിട്ടുള്ളത്. പരിക്കേറ്റ ഇരുവരെയും റാന്നി താലൂക്ക് ആശുപതിയിൽ പ്രഥമ ശുശ്രുഷ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റാന്നി പൊട്ടൻ പടി ഭാഗത്ത് റോഡ് നവീകരണത്തിന് ശേഷം അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ മറ്റ് യാത്രക്കാരുടെ ജീവനെടുക്കുന്നത് നിത്യ സംഭവമാണെന്ന് നാട്ടുകാർ പറയുന്നു. മുൻപ് ഇതെ സ്ഥലത്ത് ഉണ്ടായ അപകടത്തിൽ രണ്ട് പോളീ ടെക്നിക്ക് വിദ്യാർത്ഥികൾ മരണപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *