അടൂർ – എസ്എൻഡിപി യോഗം അടൂർ യൂണിയൻ ശാഖാനേതൃസംഗമം ബുധനാഴ്ച രണ്ടിന് അടൂർ ഗീതം കൺവെൻഷൻ സെന്ററിൽ നടക്കും. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവർ പങ്കെടുക്കും.
യൂണിയന് കീഴിലുള്ള 66 ശാഖായോഗങ്ങളുടെയും ശാഖാകുടുംബയോഗങ്ങളുടെയും മൈക്രോ യൂണിറ്റുകളുടെയും വിവിധ പോഷകസംഘടനകളുടെയും ഭാരവാഹികൾ, കമ്മിറ്റിയംഗങ്ങൾ എന്നിവരുൾപ്പെടെ 2000-ത്തോളം പ്രതിനിധികൾ പങ്കെടുക്കും. യോഗത്തിൽ വിവിധ വിഷയങ്ങൾ ചർച്ചചെയ്യുമെന്ന് കൺവീനർ അഡ്വ. മണ്ണടി മോഹനൻ, ചെയർമാൻ അഡ്വ.എം. മനോജ് കുമാർ എന്നിവർ പറഞ്ഞു.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

