അബുദാബി പത്തനംതിട്ട ജില്ലാ കെഎംസിസി പ്രവർത്തക കുടുംബ സംഗമം സംഘടിപ്പിച്ചു.

Kerala World

അബുദാബി: പത്തനംതിട്ട ജില്ലാ കെഎംസിസി യുടെ ആഭിമുഖ്യത്തിൽ യുണീക് -23 എന്ന പേരിൽ പ്രവർത്തക കുടുംബ സംഗംമം സംഘടിപ്പിച്ചു . സംഘബോധം, സർഗാത്മകത, നേതൃപാടവം അതോടൊപ്പം കുറച്ചു നല്ല ചിന്തകളും എന്ന പ്രമേയത്തിൽ ആരുന്നു പരിപാടി സംഘടിപ്പിച്ചത്.

ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ നടന്ന പരിപാടി അബുദാബി കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി യൂസുഫ് സി എച്ച് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഫൈസൽ പി ജെ ആദ്യക്ഷത വഹിച്ചു. സംസ്ഥാന കെഎംസിസി മുൻ സെക്രട്ടറി മജീദ് അണ്ണാൻതൊടി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

അബുദാബി സംസ്ഥാന കെഎംസിസി സെക്രട്ടറി മാരായ ഹംസാഹാജി പാറയിൽ, ഷാനവാസ്‌ പുളിക്കൽ, പത്തനംതിട്ട ജില്ലാ എം എസ് എഫ് ജനറൽ സെക്രട്ടറി തൗഫീഖ് കൊച്ചുപറമ്പിൽ, ജില്ലാ വനിതാ കെഎംസിസി അഡ്ഹോക് കമ്മിറ്റി ചെയർപേഴ്സൺ റോഷനാ ഷാനവാസ്‌ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഹാഷിം മേപ്പുറത് സ്വാഗതവും ട്രഷറർ മുഹമ്മദ്‌ ഫൈസൽ നന്ദിയും പറഞ്ഞു.

പരിപാടിയുടെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കല കായിക മത്സരങ്ങളും സങ്കടിപ്പിച്ചു. മഷൂദ് നീർച്ചാൽ, ബഷീർ റാവുത്തർ, അൻസാദ്, അനീഷ് ഹനീഫ, അൽത്താഫ് മുഹമ്മദ്‌, നദീർ കാസിം, അൻസിൽ ടി എ, റിയാസ് ഇസ്മായിൽ, റിയാസ് ഹനീഫ, അബ്ദുൽ അസീസ്,അജാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *