കോന്നി – അയൽവാസിയെ കമ്പിവടികൊണ്ട് അടിച്ചു പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളിലൊരാളെ പിടികൂടി കൂടൽ പോലീസ്. കൂടൽ നിരത്തുപാറ എലിക്കോട് കിഴക്കതിൽ വിഷ്ണു (33)ആണ് അറസ്റ്റിലായത്. വാക്കുതർക്കത്തെ തുടർന്ന് മെയ് 16ന് വൈകിട്ട് 6.30 ഓടെ അയൽവാസിയായ എലിക്കോട് പുത്തൻവീട്ടിൽ രാമചന്ദ്രന്റെ വീട്ടിൽ അതിക്രമിച്ചു കയറി പ്രതികൾ അസഭ്യം വിളിക്കുകയും കമ്പി വടികൊണ്ടും മറ്റും അടിച്ചു പരുക്കേല്പിക്കുകയും ചെയ്തു. അന്വേഷണസംഘം പ്രതികൾക്കായി തെരച്ചിൽ നടത്തി വരവേ, വിഷ്ണുവിനെ എലിക്കോട് നിന്നും കസ്റ്റഡിയിൽ എടുത്തു. പോലീസ് ഇൻസ്‌പെക്ടർ സി.എൽ. സുധീറിന്റെ നേതൃത്വത്തിൽ എസ്.ഐ അനിൽകുമാർ, എസ്.സി.പി.ഓ രാജേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

