ആൾമാറാട്ടം നടത്തി ഭൂമി രജിസ്‌ട്രേഷനും പോക്കുവരവും: മുൻ വില്ലേജ് ഓഫീസർ അടക്കം രണ്ടു പ്രതികൾക്ക് കഠിന തടവ്

Crime Pathanamthitta

പത്തനംതിട്ട – ആള്‍മാറാട്ടം നടത്തി രജിസ്റ്റര്‍ ചെയ്ത വസ്തു പോക്കുവരവ് ചെയ്യാന്‍ ഒത്താശ ചെയ്ത കേസില്‍ പത്തനംതിട്ട വില്ലേജ് ഓഫീസറായിരുന്ന സോമന്‍ കുറുപ്പിനെ മൂന്ന് വര്‍ഷം കഠിന തടവിനും 25000 രൂപ പിഴ ഒടുക്കുന്നതിനും തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചു.

2005 ല്‍ റിങ് റോഡില്‍പ്പെട്ട 24 സെന്റ് വസ്തു പോക്കു വരവ് ചെയ്്തുവെന്നാണ് കേസ്. വിദേശത്തായിരുന്ന യഥാര്‍ത്ഥ ഉടമ സജിദ ഹബീബുള്ളയുടെ ഭൂമിയാണ് ആള്‍മാറാട്ടം നടത്തി രജിസ്റ്റര്‍ ചെയ്തത്. സജിദയ്ക്ക് പകരം സബീന എന്നയാളെ സബ് രജിസ്ട്രാര്‍ മുമ്പാകെ ഹാജരാക്കിയാണ് ആധാരം രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് വില്ലേജ് ഓഫീസറായിരുന്ന സോമന്‍ കുറുപ്പ് വസ്തു പോക്കുവരവ് ചെയ്തു നല്‍കിയതിനാണ് വിജിലന്‍സ് പത്തനംതിട്ട യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. മറ്റൊരു പ്രതിയായ സബീനയ്ക്കും മൂന്നു വര്‍ഷം കഠിന തടവും 20000 രൂപ പിഴ ഒടുക്കുന്നതിനും കോടതി ശിക്ഷിച്ചു.

നിലവില്‍ ജില്ലാ പോലീസ് മേധാവിയായ വി.അജിത്ത് വിജിലന്‍സ് യൂണിറ്റ് മേധാവിയായിരിക്കേ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് ഡിവൈ.എസ്.പി. പി.ഡി രാധാകൃഷ്ണപിള്ളയാണ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ.ആര്‍.രഞ്ജിത്ത് കുമാര്‍ ഹാജരായി.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *