ചെന്നീർക്കര സർക്കാർ ഐടിഐ യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

Pathanamthitta
Print Friendly, PDF & Email

ചെന്നീർക്കര സർക്കാർ ഐടിഐ യിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രീഷൻ) ഒരു ഒഴിവിലേക്ക് ഈഴവ/ബില്ലവ/തീയ വിഭാഗക്കാരെ നിയമിക്കുന്നു. ഇവരുടെ അഭാവത്തിൽ ഓപ്പൺ കാറ്റഗറിയിലുളളവരെ പരിഗണിക്കും. യോഗ്യത- ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രീഷൻ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (എൻ റ്റി സി /എൻ എ സി ) യോഗ്യതയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും. ബന്ധപ്പെട്ട ട്രേഡിൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റുളളവർക്ക് മുൻഗണന. അസൽ സർട്ടിഫിക്കറ്റുകളും കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റും ആധാർ കാർഡും പകർപ്പുകളുമായി സെപ്റ്റംബർ 24 രാവിലെ 10ന് ഐടിഐ യിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 0468 2258710.

Leave a Reply

Your email address will not be published. Required fields are marked *