പത്തനംതിട്ട – അബാൻ മേലാപ്പാല നിർമ്മാണം നടക്കുന്നതിനാൽ റിംഗ് റോഡിൽ നിന്ന് സ്വകാര്യ ബസ്സ്റ്റാൻഡ് കവാടം മുതൽ ടൗൺ സ്‌ക്വയർ ജംഗ്‌ഷൻ വരെ വാഹന ഗതാഗതം മറ്റെന്നാൾ 10 മുതൽ താൽക്കാലികമായി നിരോധിച്ചു. ടൗൺ സ്‌ക്വയർ ജംഗ്‌ഷനിൽ നിന്നും വരുന്ന വാഹനങ്ങൾ മിനി സിവിൽ സ്‌റ്റേഷൻ ജംഗ്‌ഷൻ വഴി കെഎസ്ആർടിസി ജംഗ്‌ഷനിൽ എത്തിയും, ശ്രീവത്സം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കെഎസ്ആർടിസി ജംഗ്‌ഷൻ മിനി സിവിൽ സ്‌റ്റേഷൻ വഴിയും തിരിഞ്ഞു പോകണം.
സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും വരുന്ന വാഹനങ്ങൾ കെഎസ്ആർടിസി ജംഗ്‌ഷനിൽ എത്തി തിരിഞ്ഞു പോകണം. ബസുകൾ കുമ്പഴ, മൈലപ്ര, എസ്പി ഓഫീസ് ജംഗ്‌ഷൻ, കെഎസ്ആർടിസി വഴി സ്റ്റാൻഡിലേക്ക് പ്രവേശിക്കണം. ഓണത്തിന് മുൻപ് ഇവിടെ ഗതാഗത നിരോധനം ഏർപ്പെടുത്താനുള്ള നീക്കം വ്യാപാരികളുടെ സമരത്തെ തുടർന്ന് കലക്ടർ ഇടപെട്ട് തടഞ്ഞിരുന്നു. പണികൾ പൂർത്തിയാക്കാനാണ് വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
What do you feel about this post?
Like
Love
Happy
Haha
Sad

