ഗൃഹനാഥൻ വീടിനുള്ളിൽ വെന്തു മരിച്ച നിലയിൽ

Pathanamthitta Kerala
Print Friendly, PDF & Email

അടൂർ – ഗൃഹനാഥനെ വീടിനുള്ളിൽ വെന്തു മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ പഞ്ചായത്ത് രണ്ടാം വാർഡിൽ ശ്രേയസ് ഭവനിൽ ശിവൻകുട്ടി(47)യാണ് മരിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം. വീടിന് തീ പിടിച്ചുവെന്ന വിവരത്തെ തുടർന്ന് ഫയർ ഫോഴ്‌സ് എത്തുമ്പോൾ ബെഡ്‌റൂമിൽ നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. സേനാംഗങ്ങൾ റൂമിന്റെ വായിൽ പൊളിച്ച് അടത്തു കടന്നപ്പോൾ മൃതദേഹമാണ് കാണാൻ കഴിഞ്ഞത്. സ്വയം തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നുവെന്ന് കരുതുന്നു. അടൂർ പോലീസ് മേൽനടപടി സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *