ഭിന്നശേഷിക്കാരുടെ വീൽചെയറുകൾ പ്രവേശിക്കാൻ കളക്ട്രേറ്റിൽ റാമ്പ് നിർമ്മിക്കണം
പത്തനംതിട്ട:- ഒട്ടും നടക്കുവാൻ സാധിക്കാത്ത ഭിന്നശേഷിക്കാരുടെ വീൽചെയറുകളിൽ പ്രവേശിക്കാൻ ആകും വിധം അഡീഷണൽ ഭിന്നശേഷി കമ്മീഷണർ കൂടിയായ പത്തനംതിട്ട ജില്ലാ കളക്ടറുടെ ഓഫീസ് പ്രവർത്തിക്കുന്ന കളക്ടറേറ്റിൽ റാംപ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകനായ റഷീദ് ആനപ്പാറ ജില്ലാ കളക്ടർക്ക് നിവേദനം നൽകി.
ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് നീണ്ട 21 വർഷത്തിലധികമായി മാറിമാറി വരുന്ന ബഹു ജില്ലാ കലക്ടർമാർക്ക് താൻ അപേക്ഷകൾ സമർപ്പിക്കാറുണ്ട്.എന്നാൽ ആയത് ഇന്നുവരെ നടപ്പിലായിട്ടില്ല. വിവാദമായ പല പ്രശ്നങ്ങൾക്കും ജില്ലയിലെ കളക്ടർമാർ പരിഹാരം കണ്ടിട്ടുണ്ട്.എന്നാൽ ഈ ഒരു ആവശ്യത്തിന് മേൽ എന്താണ് വൈകുന്നത് എന്ന് മനസ്സിലാവുന്നില്ല.
ഇന്ത്യ മഹാരാജ്യത്ത് 1995ൽ ദേശീയ വികലാംഗ നിയമം നിലവിൽ വന്നു.ഒട്ടും നടക്കുവാൻ സാധിക്കാത്ത ഭിന്നശേഷിക്കാരുടെ വീൽ ചെയറുകൾ ഓഫീസുകൾക്കുള്ളിൽ പ്രവേശിക്കാനാകും വിധം റാമ്പുകൾ നിർമ്മിക്കണമെന്ന് 1995ലെ ദേശീയ വികലാംഗ നിയമത്തിൽ പറയുന്നുണ്ടായിരുന്നു .എന്നാൽ അതിനു ശേഷം 2016 ൽ ദേശീയ ഭിന്നശേഷി നിയമം നിലവിൽ വന്നു. ഈ രണ്ടു നിയമങ്ങളിലും ഒട്ടുനടക്കുവാൻ സാധിക്കാത്ത ഭിന്നശേഷിക്കാരുടെ വീൽചെയറുകൾ ഓഫീസുകൾക്കുള്ളിൽ പ്രവേശിക്കാൻ കഴിയും വിധം റാമ്പുകൾ നിർമ്മിക്കണമെന്ന് പറയുന്നുണ്ട്. ഏതെങ്കിലും ഓഫീസിൽ ഭിന്നശേഷിക്കാരുടെ വീൽചെയറികൾ പ്രവേശിക്കാൻ റാംപ് നിർമ്മിച്ചില്ലെങ്കിൽ ആ ഓഫീസ് മേലധികാരിക്കെതിരെ നടപടിയെടുക്കാൻ ബഹു ജില്ലാ മജിസ്ട്രേറ്റ് എന്ന നിലയിലും ബഹു ജില്ലാ അഡീഷണൽ ഭിന്നശേഷി കമ്മീഷണർ എന്ന നിലയിലും അധികാരമുള്ള ആളാണ് ജില്ലാ കളക്ടർ .1995ലെ ദേശീയ വികലാംഗ നിയമം നിലവിൽ വന്ന 22 വർഷം പിന്നിട്ടിട്ടും ദേശീയ ഭിന്നശേഷി നിയമം നിലവിൽ വന്നു ഏഴുവർഷം കഴിഞ്ഞിട്ടും സംസ്ഥാനത്ത് പല കളക്ടറേറ്റുകളിലും ഒട്ടും നടക്കുവാൻ സാധിക്കാത്ത ഭിന്നശേഷിക്കാരുടെ വീൽചെയറു പ്രവേശിക്കാൻ ആകുമിതം റാമ്പുകൾ നിർമ്മിച്ചിട്ടും പത്തനംതിട്ട ജില്ലാ കളക്ടറേറ്റിൽ നാളിതുവരെ ഈറാമ്പ് നിർമ്മിച്ചിട്ടില്ല എന്നത് ഖേദകരമാണ്.
പത്തനംതിട്ട ജില്ലാ കളക്ടറേറ്റിൽ വിവിധ ആവശ്യങ്ങൾക്ക് വേണ്ടിവരുന്ന ഒട്ടും നടക്കുവാൻ സാധിക്കാത്ത ഭിന്നശേഷിക്കാരെ പല അവസരങ്ങളിലും കളക്ട്രേറ്റിലെ ജീവനക്കാരും ഭിന്നശേഷിക്കാരുടെ ബന്ധുക്കളും കൂടി വീൽചെയറിൽ ഇരുത്തി വീൽചെയറോടു കൂടി ആ ദിന്ന ശേഷിക്കാരനെ പൊക്കി കളക്ടറേറ്റിലേക്ക് കയറ്റുകയാണ് ഉണ്ടാകുന്നത്. കലക്ടറേറ്റിൽ റാമ്പ് ഇല്ലാത്തത് മൂലം ഭിന്നശേഷിക്കാർക്ക് അവരുടെ വീൽചെയർ സ്വതന്ത്രമായി കളക്ടറേറ്റിലേക്ക് ഉരുട്ടി കൊണ്ടുപോകുവാൻ സാധിക്കുകയില്ലെന്നും ആയതിനാൽ കളക്ട്രേറ്റിൽ ഉടൻ റാമ്പ് നിർമ്മിക്കണമെന്നും അദ്ദേഹം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
@ റഷീദ് ആനപ്പാറ – ഫോൺ: 9961749878
What do you feel about this post?
Like
Love
Happy
Haha
Sad

