അടൂർ – ലൈഫ് ലൈൻ ആശുപത്രിയിൽ പത്തനംതിട്ട സ്വദേശിയായ നാല്പതുകാരി വീട്ടമ്മയുടെ പിത്താശയത്തിൽനിന്നും 222 കല്ലുകൾ ലാപ്രോസ്കോപ്പിക് കോളിസിസ്റ്റെക്ടമി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. വളരെ അപൂര്‍വമായിട്ടാണ് ഇത്രത്തോളം കല്ലുകൾ പിത്താശയത്തിൽ കാണുക. ലൈഫ് ലൈൻ ജനറൽ ആൻഡ് ലാപ്പറോസ്കോപ്പി വിഭാഗം തലവൻ ഡോ മാത്യൂസ് ജോണിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

Dr Mathews John and his surgery team
ഒരു വർഷമായി വയറുവേദന അനുഭവപ്പെട്ടിരുന്ന വീട്ടമ്മ ഒരു മാസത്തിനു മുമ്പേയാണ് ലൈഫ് ലൈനിൽ കൺസൾട്ടേഷന് എത്തുന്നത്. ആവർത്തിച്ചുള്ള വയറുവേദനയായതിനാൽ തുടർന്നു നടത്തിയ പരിശോധനയിലാണ് പിത്താശയക്കല്ലുകൾ കണ്ടെത്തിയത്.

ഡോ അജോ അച്ചന്കുഞ്ഞു, ഡോ ഷീജാ പി വര്‍ഗീസ് , ഡോ പ്യാരി പി എൻ, ഡോ ഷഹനാ ഷാജി, ഡോ കെ എസ് ലക്ഷ്മി ഭായി എന്നീ ഡോക്ടർമാരും, സിസ്റ്റർ ജ്യോതി രാജൻ, ടെക്നിഷ്യൻമാരായ ഷിനു ഷാജി, വൈഷ്ണവി, ഷിജിൻ സാമുവേൽ, എന്നിവരും ഡോ മാത്യൂസ് ജോണിനെ ശസ്ത്രക്രിയയിൽ സഹായിച്ചു.


