അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ഗാസ്‌ട്രോ എന്ററോളജി വിഭാഗം ആരംഭിച്ചു

Health
Print Friendly, PDF & Email

അടൂർ – ലൈഫ് ലൈൻ ആശുപത്രിയിൽ ഗാസ്‌ട്രോ എന്ററോളജി വിഭാഗത്തിന്റെ പ്രവർത്തനം ആരംഭിച്ചു. ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ലൈഫ് ലൈൻ ആശുപത്രി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.എസ് പാപ്പച്ചൻ അദ്ധ്യക്ഷനായി. ഗാസ്‌ട്രോ എന്ററോളജിസ്റ്റായ ഡോ. എൽ.സിംനയുടെ നേതൃത്വത്തിലുള്ളതാണ് ആധുനീക സംവിധാനങ്ങളോടുകൂടിയ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം. അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ, മലാശയം, പാൻക്രിയാസ്, പിത്തസഞ്ചി, കരൾ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങൾക്കുള്ള ചികിത്സ ലഭ്യമാകും. ഡോ.സാജൻ അഹമ്മദ്, ഡോ.ബിനുഗോവിന്ദ്, ഡോ.പാർവതി, ഡോ.ഇബാദ് ഷാ, ആശുപത്രി സി.ഇ.ഒ.ജോർജ്ജ് ചാക്കച്ചേരി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *