പരുമലയുടെ മണ്ണിൽ അവരോടിയെത്തി ; ഒരു ജീവന് കൂട്ടായി നിൽക്കാൻ..

Health Kerala Pathanamthitta Uncategorized
Print Friendly, PDF & Email

പത്തനംതിട്ട – വീണ്ടും ഒരു സത് കർമ്മത്തിനു ചുക്കാൻ പിടിച്ചു ടീം BDK . അത്യപൂർവ്വ രക്ത ഗ്രൂപ്പായ ബോംബെ ഓ പോസിറ്റീവ് രക്തം പരുമല സെന്റ് ഗ്രീഗോറിയോസ് ഹോസ്പിറ്റലിൽ അഡ്മിറ്റായ മാവേലിക്കര കൊച്ചാലുമ്മൂട് സ്വദേശിനി പ്രസന്ന കുമാരി എന്ന പേഷ്യന്റിന് വേണ്ടി അത്യാവശ്യമായി വന്ന പത്തു ലക്ഷത്തിൽ മൂന്നോ നാലോ പേർക്ക് മാത്രമുള്ള രണ്ട് യൂണിറ്റ് ബോംബ O+ve രക്തം BDK യുടെ ടീം വർക്കിന്റെ ഫലമായി എത്തിക്കാൻ പത്തനംതിട്ട ബ്ലഡ് ഡൊണേഷൻ കേരള ( BDK ) ക്ക് സാധിച്ചു.

പത്തനംതിട്ട ടീം BDK ക്ക് വന്ന ഈ കേസിനു വേണ്ടി തൃശ്ശൂർ പഴുവിൽ സ്വദേശി മുഹമ്മദ് ഫാറൂക്കും, വളാഞ്ചേരി വലിയകുന്ന് സ്വദേശി സുബ്രഹ്മണ്യനും ആണ് ഓടിയെത്തി പരുമല ഹോസ്പിറ്റൽ ബ്ലഡ്‌ സെന്ററിൽ ഇന്നലെ രാത്രി വൈകി രക്തം നൽകിയത് . നിശബ്ദമായ ഈ പുണ്യപ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ടീം BDK യുടെ എല്ലാ സുമനസുകൾക്കും അഭിനന്ദനങ്ങൾ.. നിങ്ങളാണ് നാടിന്റെ രക്ഷകർ !!
ബിഗ് സല്യൂട്ട് … !!

ടീം പത്തനംതിട്ട

Leave a Reply

Your email address will not be published. Required fields are marked *